ജനപ്രിയ നായകന് ജയറാമിന്റെ സൂപ്പര്ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു കൊട്ടാരം വീട്ടിലെ അപ്പൂട്ടന്. സിനിമയിലെ പാട്ടുകളും ശ്രദ്ധേയമായിരുന്നു. സിനിമയിലെ മലയാളിത്തം തുളുമ്പുന്ന നായിക ഡോക്ടര് അമ്പിളിയായി വേഷമിട്ടത് നടി ശ്രുതിയായിരുന്നു.
കന്നടക്കാരിയായ ശ്രുതിയുടെ യഥാര്ഥ പേര് പ്രിയദര്ശിനി എന്നാണ്. കര്ണാടകക്കാരിയെങ്കിലും 1998ല് സ്വന്തമെന്നു കരുതി എന്ന മലയാളം സിനിമയിലൂടെയാണ് ശ്രുതി അഭിനയജീവിതം തുടങ്ങിയത്. ആ സിനിമ ശ്രദ്ധിക്കപ്പെടാഞ്ഞതിനെത്തുടര്ന്ന് കന്നഡത്തിലേക്ക് ചേക്കേറിയ നടി പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ അവിടുത്തെ ഒന്നാം നമ്പര് നായികയായി.
ഇതിനിടെയിലാണ് ഒരാള് മാത്രമെന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രുതി മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്. പിന്നാലെ കൊട്ടാരം വീട്ടില് അപ്പൂട്ടന് എന്ന ചിത്രത്തില് ജയറാമിന്റെയും നായികയായി ഇതോടെ മലയാളികള്ക്ക് പ്രിയപ്പെട്ടവളായി ശ്രുതി മാറി. മലയാളത്വം കൊണ്ട് ശ്രുതി മലയാളി ആണെന്നാന്ന് ഇന്നും ചില ആരാധകര് കരുതുന്നത്.
സിഐ മഹാദേവന് അഞ്ചടി നാലിഞ്ച്, ഇലവങ്കോട് ദേശം,സ്വന്തം മാളവിക,ബെന് ജോണ്സന്, ശ്യാമം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില് സജീവമാകുകയും ചെയ്തു. 1998ല് വിവാഹിതയായ ശേഷവും നടി അഭിനയം തുടര്ന്നു. സംവിധായകനും നടനുമായ എസ് മഹേന്ദ്രന് ആണ് ശ്രുതിയെ വിവാഹം ചെയ്തത്.
മഹേന്ദ്രന് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യം പരിചയപ്പെടുന്നത്. പിന്നീട് മഹേന്ദ്രന്റെ ചിത്രത്തില് ശ്രുതി സ്ഥിരം നായികയായി. ഇതിനിടയില് ഇവര് പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. വിവാഹ ജീവിതം മനോഹരമായി മുന്നേറി ഇവള്ക്ക് ഒരു മകള് ജനിച്ചു. ഇതിനിടയില് ദമ്പതികള് ബിജെപിയില് ചേര്ന്നു.
പലപദവികളും ശ്രുതിയെ തേടിയെത്തി സിനിമ വീട്ട് സജീവ രാഷ്ട്രീയ പ്രവര്ത്തനമായി ഇതിനിടയില് വനിതാ-ശിശു വികസന ബോര്ഡിന്റെ അധ്യക്ഷത ആയിരിക്കുമ്പോഴാണ് ശ്രുതിയും മഹേന്ദ്രനും പിരിയുന്നത്. മഹേന്ദ്രന് വരുത്തിവെച്ച സാമ്പത്തിക ബാധ്യതകളും തനിക്കു മേല് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങളും ഒക്കെയാണ് വിവാഹമോചനത്തിനുള്ള കാരണങ്ങളായി ശ്രുതി ചൂണ്ടിക്കാണിച്ചത്.
എന്നാല് വനിത ശിശു വികസന ബോര്ഡ് അധ്യക്ഷ വിവാഹ മോചനം നേടുന്നത് വലിയ വിവാദങ്ങള്ക്കും വഴിവെച്ചു. എന്നാല് ശ്രുതി പിന്നോട്ടില്ലായിരുന്നു. കഴിഞ്ഞ എട്ടുവര്ഷമായി കുടുംബജീവിതത്തില് പ്രശ്നം ഉണ്ടായിരുന്നു എന്നാണ് നടിയുടെ തുറന്നുപറച്ചില്. ഒടുവില് 2009ല് അവര് വേര്പിരിഞ്ഞു.
പിന്നീട് 2013 ജൂണില് എഴുത്തുകാരനും പത്രപ്രവര്ത്തകനുമൊക്കെയായ ചക്രവര്ത്തി ചന്ദ്രചൂഢനെ ശ്രുതി വിവാഹം ചെയ്തു.ഇതോടെ മഹേന്ദ്രന് രംഗത്തെത്തി രാഷ്ട്രീയത്തില് ഇറങ്ങിയതില് പിന്നെ ശ്രുതിക്ക് ചക്രവര്ത്തിയുമായി ഏറെ അടുപ്പമായി എന്നും ഓഫീസില് പോകുമ്പോള് തന്നോട് മറ്റൊരു കാറില് വരാന് പറഞ്ഞ ശേഷം ശ്രുതിയും ചക്രവര്ത്തിയും ഒരു കാറില് പോകും എന്നൊക്കെയായിരുന്നു മഹേന്ദ്രന്റെ ആരോപണങ്ങള്.
ഇതൊന്നും ശ്രുതിയുടെ ജീവിതത്തില് പ്രശ്നം ആയില്ലെങ്കിലും ചക്രവര്ത്തിയുമായുള്ള നടിയുടെ ബന്ധത്തിന് അധികം ആയുസ്സ് ഉണ്ടായില്ല ചക്രവര്ത്തിയുടെ ഭാര്യ മഞ്ജുള രംഗത്തെത്തിയതോടെ ആയിരുന്നു ഇത് താന് വിവാഹിതനും കുഞ്ഞിന്റെ അച്ഛനും ആണ് എന്നുള്ള ബന്ധം മറച്ചുവെച്ചാണ് ശ്രുതിയെ ചക്രവര്ത്തി വിവാഹം ചെയ്തത്.
സത്യങ്ങള് അറിഞ്ഞപ്പോള് ശ്രുതി ചക്രവര്ത്തിയെ തള്ളിപ്പറഞ്ഞു. മഞ്ജുള കോടതിയിലെത്തിയപ്പോള് വിവാഹ ബന്ധം വേര്പെടുത്താത്തതിനാല് ശ്രുതിയുമായുള്ള ചക്രവര്ത്തിയുടെ കല്യാണവും കോടതി അസാധുവാക്കി. ഇതിനിടയില് ചക്രവര്ത്തിയുടെ തനിനിറം ശ്രുതി തിരിച്ചറിഞ്ഞു.
വീട്ടിലെ വേലക്കാരിയെ ഉപയോഗിച്ച് ഭര്ത്താവ് തന്റെ രഹസ്യങ്ങള് ചോര്ത്തി എന്നും ആദ്യ ബന്ധത്തിലെ മകളെ ശല്യം ചെയ്യുന്നു എന്നും ശ്രുതി ആരോപിച്ചിരുന്നു. രണ്ടാം വിവാഹവും പരാജയപ്പെട്ടതോടെ ഇപ്പോള് മകള്ക്കൊപ്പം മുഴുവന് സമയം രാഷ്ട്രീയവുമായി കഴിയുകയാണ് ശ്രുതി. ഇതിനിടയില് 2016ല് ബിഗ് ബോസ് കന്നഡ പതിപ്പില് താരം വിജയിയുമായി. നിലവില് രാഷ്ട്രീയത്തില് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരമിപ്പോള്.