കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിന.
ആരോഗ്യമന്ത്രി നേരിട്ടുതന്ന ഉറപ്പുകൾ പാലിക്കാത്തതിനാൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങുമെന്നാണ് ഇവര്‍ പറയുന്നത്.
കോഴിക്കോട് മെഡി. കോളജ് ആശുപത്രിക്ക് മുന്നിൽ ഫെബ്രുവരി അവസാനവാരം ഹർഷിന സമരം തുടങ്ങിയപ്പോൾ ആരോഗ്യമന്ത്രി പറഞ്ഞത് രണ്ടാഴ്ചയ്ക്കകം പ്രശ്നപരിഹാരം കാണുമെന്നായിരുന്നു.
വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷം ഉടൻ നടപടിയെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയുമില്ല.
ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് വിളിച്ചപ്പോഴും മറുപടിയില്ലെന്ന് ഹർഷിന പറയുന്നു.2017 ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയെന്നാണ് ഹര്‍ഷിനയുടെ പരാതി.
ചികിത്സാപിഴവെന്ന പരാതിയിൽ മെഡി. കോളജ് പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.