ചൂ​ടു കൂ​ടു​ന്നു; ജ​ല സ്രോ​ത​സു​ക​ളി​ലെ ജ​ല​നി​ര​പ്പ് വ​ലി​യ തോ​തി​ല്‍ താ​ഴുന്നു; കു​ടി​വെ​ള്ളം മു​ട്ടും മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ


തി​രു​വ​ന​ന്ത​പു​രം: വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ ജ​ല സ്രോ​ത​സു​ക​ളി​ലെ ജ​ല​നി​ര​പ്പ് വ​ലി​യ തോ​തി​ല്‍ താ​ഴു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ജി​ല്ല​ക​ളി​ലും ഭൂ​ഗ​ര്‍​ഭ ജ​ല​ത്തി​ന്‍റെ അ​ള​വ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞെ​ന്നും ശാ​സ്ത്ര​ജ്ഞ​ര്‍ പ​റ​യു​ന്നു. ജ​ല​വി​ഭ​വ​വി​ക​സ​ന വി​നി​യോ​ഗ കേ​ന്ദ്ര​ത്തി​ലെ (സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം) ശാ​സ്ത്ര​ജ്ഞ​രാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചൂ​ടു കൂ​ടി​യ​തോ​ടെ സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

അ​ന്ത​രീ​ക്ഷ​ത്തി​ലെ ഉ​യ​ർ​ന്ന താ​പ​നി​ല​നി​യി​ൽ മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ലി​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്. ചൂ​ട് ഈ ​രീ​തി​യി​ൽ കൂ​ടു​ക​യും ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ഴ കി​ട്ടാ​തി​രി​ക്കു​ക​യും ചെ​യ്താ​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കും.

അ​ന്ത​രീ​ക്ഷ ബാ​ഷ്പീ​ക​ര​ണം കൂ​ടു​ന്ന​ത​നു​സ​രി​ച്ചു ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് വ​ലി​യ തോ​തി​ല്‍ കു​റ​യും. ജ​ല​വി​നി​യോ​ഗ​ത്തി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണം വേ​ണ്ടി വ​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ രാ​ത്രി കാ​ല​ത്തെ താ​പ​നി​ല​യി​ല്‍ 2.9 ഡി​ഗ്രി​യു​ടെ വ​ര്‍​ധ​ന വ​രെ ഉ​ണ്ടാ​യി. കൊ​ച്ചി, കൊ​ല്ലം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് ചൂ​ട് ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഗ​ര്‍​ഭ ജ​ല​നി​ര​പ്പ് ഏ​റെ താ​ഴ്ന്ന കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ ചി​ല സ്ഥ​ല​ങ്ങ​ളെ ക്രി​ട്ടി​ക്ക​ല്‍ മേ​ഖ​ല​യി​ലാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം വേ​ന​ൽ​മ​ഴ ആ​വ​ശ്യ​ത്തി​ന് ല​ഭി​ച്ചാ​ൽ പ്ര​ശ്ന​മു​ണ്ടാ​കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. വേ​ന​ൽ രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​ക്ഷാ​മം ഒ​ഴി​വാ​ക്കാ​ൻ ജ​ല അ​ഥോ​റി​റ്റി​ക്ക് 11 നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചി​രു​ന്നു.

ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നും പൈ​പ്പു​ക​ളു​ടെ ഇ​ന്‍റ​ർ ക​ണ​ക്ഷ​ൻ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment