ഭുവനേശ്വര്‍: ചോറുവച്ചില്ല ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. പുഷ്പ ധാരുവ(35) എന്ന യുവതിയാണ് ഭര്‍ത്താവ് സനാതന്‍ ധരുവ(40)യുടെ അടിയേറ്റ് മരിച്ചത്.
ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയിലെ ജമന്‍കിര പോലീസ് സ്റ്റേഷന് പരിധിയിലെ നുവാധി ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം.
സംഭവം ദിവസം സനാതന്‍ വീട്ടിലെത്തിയപ്പോള്‍ പുഷ്പ ചോറ് പാകം ചെയ്യാതെ കറി മാത്രം പാകം ചെയ്തതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇരുവരും വാക്കേറ്റമുണ്ടാവുകയും ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു.
സനാതനും പുഷ്പയ്ക്കും ഒരു മകളും മകനുമുണ്ട്. സംഭവസമയത്ത് മക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. മകന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സനാതനെ കസ്റ്റഡിയിലെടുത്തു.