1917 ഒക്ടോബർ 15. ഈ രാത്രിക്കു നീളം കൂടുതലാണോ? ഫ്രാൻസിലെ സെന്റ് ലാസറിലുള്ള ജയിൽ സെല്ലിൽ സമയം വല്ലാതെ ഇഴയുന്നതായി അവൾക്കു തോന്നി. പക്ഷേ, ഇതു തന്റെ അവസാന രാത്രിയാണെന്ന തിരിച്ചറിവും അവളെ ഭീതിപ്പെടുത്തുന്നതായി തോന്നിയില്ല. കാരണം ദിവസങ്ങൾക്കു മുന്‍പേ തന്റെ അന്ത്യത്തിനായി അവൾ ഒരുങ്ങിയിരുന്നു. ഇവൾ മാതാഹരി.! വധശിക്ഷയ്ക്കു വിധേയയായി ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ലോകത്തിനു മുന്നിൽ വിസ്മയമായി നിൽക്കുന്ന ചാരസുന്ദരി! ലോകചരിത്രത്തിൽ ഇത്രത്തോളം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു ചാരവനിതയില്ല, തന്റെ സൗന്ദര്യംകൊണ്ടു പ്രമുഖരെ വട്ടംകറക്കിയിട്ടുള്ള മറ്റൊരു സുന്ദരിയില്ല, വശ്യമായ നൃത്തചാരുതകൊണ്ട് ആരാധകരുടെ നെഞ്ചിടിപ്പ് ഏറ്റിയ വേറൊരു താരമില്ല. അതുകൊണ്ടാണ് അവളെക്കുറിച്ചു സിനിമകൾ ഇറങ്ങിയത്. മഹാരഥൻമാരായ സാഹിത്യകാരന്മാർ കഥകളെഴുതിയത്. അവൾ ഇന്നും വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ലോകപ്രശസ്ത എഴുത്തുകാരനായ പൗലോ കൊയ്ലോ പോലും അവളുടെ ജീവിതകഥ അക്ഷരങ്ങളിലൂടെ കോറിയിട്ടു. നിഗൂഢതകളുടെ ഇരുളിലൂടെ ആരെയും കൂസാതെ നടന്നു നീങ്ങിയ … Continue reading ചാരക്കണ്ണുള്ള തീക്കനല്‍! സൗന്ദര്യംകൊണ്ടു പ്രമുഖരെ വട്ടംകറക്കിയിട്ടുള്ള മറ്റൊരു സുന്ദരിയില്ല; ഇന്നും ലോകത്തിനു മുന്നിൽ വിസ്മയമായി നിൽക്കുന്ന ചാരസുന്ദരിയുടെ ജീവിതത്തിലൂടെ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed