സിനിമയിൽ കണ്ടിട്ടുണ്ട്, പക്ഷേ ഈ ഒളിച്ചോട്ടം നേരിട്ട് കണ്ടതിന്റെ അമ്പരപ്പിൽ നാട്ടുകാർ.അറിഞ്ഞവർ അറിഞ്ഞവർ നാട്ടിൽ പാട്ടാക്കി.
തൊടുപുഴയിലെ ഒളിച്ചോട്ടക്കഥ ഇപ്പോൾ വൈറലാണ്. വിവാഹം ഉറപ്പിച്ച യുവതി ഭാവി വരന്റെ കൂടെ ഒളിച്ചോടിയത് മുട്ടം പോലീസ് സ്റ്റേഷന് പരിധിയില്‍. ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണു വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം പോയത്.
സംഭവത്തില്‍ യുവതിയുടെ പിതാവ് ഇന്നലെ പോലീസില്‍ പരാതി നല്കി. മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ബംഗളൂരുവിലേക്കു കടന്നത്.
ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരു വീട്ടുകാരും തമ്മില്‍ ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്.
ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനു വിവാഹത്തില്‍ എതിര്‍പ്പുണ്ടായി. ഇതോടെ വിവാഹം നടക്കില്ലെന്നു കരുതിയാണ് പെണ്‍കുട്ടി യുവാവിനൊപ്പം സ്ഥലം വിട്ടത്.
പോലീസ് അന്വേഷണത്തില്‍ ഇരുവരും ബംഗളൂരുവില്‍ ഉണ്ടെന്നു കണ്ടെത്തി. ഇരുവരുടെയും വിവാഹം നടത്താന്‍ വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു ധാരണയായതായും അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മുട്ടം എസ്എച്ച്ഒ പറഞ്ഞു. ഇരുവരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.