ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഗള്‍ഫിലാണ് സ്വപ്ന പഠിച്ചത്. അവിടെ തന്നെയായിരുന്നു ജോലിയും.
അച്ഛന് അബുദാബി സുല്‍ത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലായിരുന്നു ജോലി. കൊട്ടാരവളപ്പിലെ വില്ലയിലായിരുന്നു താമസിച്ചിരുന്നത്. കുടുംബത്തോടൊപ്പമായിരുന്നു സ്വപ്ന അവിടെ താമസിച്ചിരുന്നത്.
പഠിച്ചത് അബുദാബിയിലെ ഇന്ത്യന്‍ സ്കൂളിലുമായിരുന്നു. പ്ലസ്ടുവിനു ശേഷമുള്ള ഇവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് വിവരമില്ല.
സ്വപ്ന ആറിലധികം വിവാഹം കഴിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സ്വര്‍ണക്കടത്തിലെ കൂട്ടുപ്രതി സരിത്തിനെയും സ്വപ്ന വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് കോണ്‍സുലേറ്റിലെ മുന്‍ ഡ്രൈവര്‍ പറയുന്നത്. മാത്രമല്ല വിവാഹബന്ധങ്ങള്‍ ഒന്നും തന്നെ ഇവര്‍ വേര്‍പ്പെടുത്തിയിട്ടില്ലെന്നും സൂചനയുണ്ട്.
പല വിവാഹങ്ങളും രഹസ്യമായിട്ടായിരുന്നെന്നും. അവസാനം നടത്തിയ വിവാഹത്തില്‍ സാക്ഷിയായി ഐടി സെക്രട്ടിറി ശിവശങ്കര്‍ ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. ലൈംഗികത വാഗ്ദാനം ചെയ്തും പലരെയും സ്വപ്ന വലവീശിപ്പിടിച്ചെന്നും കോണ്‍സുലേറ്റിലെ മുന്‍ ഡ്രൈവര്‍ പറയുന്നു.
സ്വപ്നയ്ക്കു കീഴില്‍ ഒരു ഗുണ്ടാ സംഘം തന്നെ ഉണ്ടായിരുന്നതായാണ് വിവരം. തന്റെ പരിചയക്കാരായ ഉന്നതരെ ഉപയോഗിച്ച് സ്വപ്ന പലതും നേടി. അബുദാബിയിലെ വിദ്യാഭ്യാസത്തിന് ശേഷം അവിടെ തന്നെ ജോലി നേടി.
പതിനെട്ടാം വയസിലായിരുന്നു ആദ്യ വിവാഹം. ഭര്‍ത്താവിനൊപ്പം ബിസിനസ് നടത്തിക്കൊണ്ടു മുന്നോട്ടു പോയ സ്വപ്ന ബിസിനസിന്റെ വളര്‍ച്ചയ്ക്ക് ഏതറ്റം വരെ പോകാനും സ്വപ്നയ്ക്കു മടിയില്ലായിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമായി ബിസിനസ് തകര്‍ന്നതോടെ ഭര്‍ത്താവുമായി അസ്വാരസ്യങ്ങള്‍ തുടങ്ങുകയും ഇത് വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്തു. സ്വപ്നയുടെ മൂത്ത മകള്‍ ഈ ബന്ധത്തിലുള്ളതാണ്.
പിന്നീട് സ്വപ്ന രണ്ടാമതും വിവാഹത്തിന് തയ്യാറായി. കൊല്ലം സ്വദേശിയായിരുന്നു ഭര്‍ത്താവ്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. രണ്ടു പേരുടെയും വീടുകളില്‍ നിന്ന് അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ അന്‍പതോളം പേര് മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
രണ്ടാം വിവാഹത്തിന് ശേഷം അബുദാബി വിട്ട് തിരുവനന്തപുരത്തേക്ക് താമസം മാറി. ഈ ബന്ധത്തില്‍ സ്വപ്നയ്ക്ക് ഒരു ആണ്‍കുട്ടി ഉണ്ട്. രണ്ടാം ഭര്‍ത്താവും മക്കളുമായി തിരുവനന്തപുരം മുടവന്മുകളിലെ ഫ്ളാറ്റിലും പിന്നീട് അമ്പലമുക്കിലെ ഫ്ളാറ്റിലുമായിരുന്നു താമസം.
ഇതിനിടെയാണ് എയര്‍ ഇന്ത്യ സാറ്റ്സിലും സ്വപ്ന ജോലി ചെയ്തിരുന്നു. പിന്നീട് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്നയ്ക്ക് ജോലി ലഭിച്ചു.
അച്ഛന് അബുദാബി സുല്‍ത്താന്റെ ഓഫീസുമായുള്ള ബന്ധം യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിക്കാന്‍ എളുപ്പമുള്ളതാക്കിയെന്നാണ് പറയുന്നത്.
അവിടുത്തെ ജോലി നഷ്ടമായ ശേഷം ഒടുവില്‍ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് കീഴിലെ സ്പേസ് പാര്‍ക്കിലും ജോലി കിട്ടി. ഇതും സ്വപ്ന ഐടി സെക്രട്ടറി ശിവ് ശങ്കറിനെ സ്വാധീനിച്ച് നേടിയതാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.