ബര്‍മുഡ ട്രയാംഗിള്‍ എന്ന പ്രഹേളികയുടെ ചുരുളഴിയുന്നു ! കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമാകാന്‍ കാരണം ആ ഭീകരന്‍ ; ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്…

ശാസ്ത്രത്തിന് എന്നും ഒരു പ്രഹേളികയായി നിലകൊള്ളുന്ന പ്രതിഭാസമാണ് ബര്‍മുഡ ട്രയാംഗിള്‍. അവിടെ അപകടത്തില്‍ പെട്ട് കാണാതായ കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും കണക്കില്ല.ഫ്ളോറിഡ, പ്യുട്ടോറിക്കോ, ബര്‍മുഡ എന്നിവയ്ക്കിടയിലെ വിശാലമായ സമുദ്രമേഖലയ്ക്കാണ് ബര്‍മുഡ ട്രയാംഗിള്‍ എന്ന് വിളിപ്പേരുള്ളത്. ഏതാണ്ട് എട്ടുലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ആ സമുദ്ര മേഖലയില്‍ കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ 75 വിമാനങ്ങളും നൂറുകണക്കിന് കപ്പലുകളും അപ്രത്യക്ഷമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ യാനങ്ങളിലെ യാത്രക്കാരായ ആയിരത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ദുരൂഹതയുടെ കേന്ദ്രമായി ഈ സ്ഥലം മാറിയതെങ്ങനെയെന്ന ചോദ്യങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പലരും പല വിശധീകരണം നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും ജനങ്ങളുടെ സംശയം ദൂരീകരിക്കാന്‍ പ്രര്യാപ്തമായിരുന്നില്ല. ഇപ്പോള്‍ പുതിയ കണ്ടെത്തലുമായി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ രംഗത്തു വന്നിരിക്കുകയാണ്.

‘തെമ്മാടി തിരമാലകള്‍’ (rogue waves) ആണ് ബര്‍മുഡ ട്രയാംഗിളിലെ രഹസ്യങ്ങള്‍ക്ക് പിന്നിലെന്നാണ് പുതിയ കണ്ടെത്തല്‍. ‘തീവ്രമായ കൊടുങ്കാറ്റ് തിരമാലകള്‍’ എന്നാണ് റോഗ് വേവ്സിന് ശാസ്ത്രജ്ഞര്‍ നല്‍കുന്ന നിര്‍വ്വചനം. ഇത് 100 അടി വരെ ഉയരത്തില്‍ എത്താം. 1997ല്‍ ദക്ഷിണാഫ്രിക്കന്‍ തീരത്തുള്ള ഒരു ഉപഗ്രഹം ആദ്യമായി റോഗ് തിരമാലകളെ നിരീക്ഷിക്കുകയുണ്ടായി. ഈ തിരമാല പാളികള്‍ക്ക് സാധാരണയതിനേക്കാള്‍ നാലിരട്ടി വലിപ്പമുണ്ട്. തികച്ചും പ്രവചനാതീതമായാണ് ഇതിന്റെ രൂപപ്പെടല്‍. ഏത് ദിശയില്‍ നിന്നും അപ്രതീഷിതമായി അത് രൂപപ്പെടാം.

ഇത്തരത്തില്‍ വിഭിന്ന ദിശകളില്‍ നിന്ന് മൂന്ന് വന്‍ തിരമാല കൊടുങ്കാറ്റുകള്‍ ഒന്നിച്ച് സംഭവിക്കുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന തരംഗങ്ങളാണ് ബെര്‍മുഡ ട്രയാംഗിളില്‍ ഭീതി വിതയ്ക്കുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നിരുന്നാലും ബെര്‍മുഡ ട്രയാംഗിള്‍ ഇപ്പോഴും ചുരുളഴിയാത്ത രഹസ്യങ്ങളുടെ ഉറവിടമാണെന്ന് ഈ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ തന്നെ സമ്മതിക്കുന്നുമുണ്ട്.

Related posts