പാലക്കാട്: എസ്എഫ്ഐക്കെതിരേ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ആര്‍ഷോ ജയിച്ചു തോറ്റ വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പാലക്കാട് മറുപടി പറയുകയായിരുന്നു ഗോവിന്ദന്
പി.എം.ആര്‍ഷോ സംഭവത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സമഗ്രാന്വേഷണം വേണമെന്നും ഗോവിന്ദന് പറഞ്ഞു. പരീക്ഷ എഴുതാത്ത ആള് എങ്ങനെ ജയിക്കുമെന്നും ഗോവിന്ദന് ചോദിച്ചു.
ഗൂഢാലോചനക്കു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ആരെല്ലാമെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും ഗോവിന്ദന് പറഞ്ഞു.വ്യാജസര്‍ട്ടിഫിക്കറ്റ് കേസിലും അന്വേഷണത്തില്‍ സത്യം തെളിയട്ടയെന്ന് അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.