അമിത വൈദ്യുതി പ്രവാഹം; റേ​ഡി​യോ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​നു തീ​പി​ടി​ച്ചു;  സമീപത്തെ  നിരവധി വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നാശം


പ​ഴ​യ​ങ്ങാ​ടി: ക​ണ്ണ​പു​രം യോ​ഗ​ശാ​ല​യ്ക്കു സ​മീ​പം ചു​ണ്ടി​ൽചാ​ലി​ൽ റേ​ഡി​യോ പൊ​ട്ടി​ത്തെറി​ച്ച് വീ​ടി​നു തീ​പി​ടി​ച്ചു. ക​ണ്ണ​പു​രം റൂ​റ​ൽ​ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ എ​ലി​യ​ൻ രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ലെ റേ​ഡി​യോ​യാ​ണ് പൊ‌​ട്ടി​ത്തെ​റി​ച്ച​ത്.

ഇന്നലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. കു​ടും​ബ​വു​മാ​യി പു​റ​ത്തു​പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടി​ൽനി​ന്നു​ തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ രാ​ജേ​ഷും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്ന് തീ​യ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

വൈ​ദ്യു​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റേ​ഡി​യോ​യി​ലേ​ക്ക് അ​മി​ത​മാ​യ വൈ​ദ്യു​തിപ്ര​വാ​ഹ​മാ​ണ് തീ​പി​ടിത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ബാ​ങ്കി​ലേ​ക്ക് ക​ള​ക്ഷ​നാ​യി എ​ടു​ത്ത് വ​ച്ച 18,500 രൂ​പ​യും നി​ര​വ​ധി രേ​ഖ​ക​ളും മെ​ഡ​ലു​ക​ളും ട്രോ​ഫി​ക​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഇ​തി​ന് സ​മീ​പ​ത്തെ നി​ര​വ​ധി​വീ​ടു​ക​ളി​ലെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ക​ല്യാ​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ ഷാ​ജി​ർ, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ.​ മോ​ഹ​ന​ൻ,സി​പി​എം പാ​പ്പി​നി​ശേ​രി ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ വീ​ട് സ​ന്ദ​ർ​ശി​ച്ചു.

Related posts

Leave a Comment