അസൂയാഗ കുയൂകി എന്ന പേരില്‍ ട്വിറ്ററില്‍ തരംഗമായ ജാപ്പനീസ് ബൈക്ക് റൈഡറിന് നിരവധി ആളുകളാണ് ആരാധകരായുണ്ടായിരുന്നത്. ഈ യുവതിയുടെ സൗന്ദര്യമാണ് യുവാക്കളെ ഈയാംപാറ്റകളെപ്പോലെ ഇവരിലേക്ക് ആകര്‍ഷിച്ചത്.
ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളുടെ ലൈക്കുകള്‍ ആയിരങ്ങള്‍ ലൈക്ക് ചെയ്തു. എന്നാല്‍ സുന്ദരിയുടെ തനിസ്വരൂപം പുറത്തു വന്നതോടെ തകര്‍ന്നത് ഈ ആയിരങ്ങളുടെ ഹൃദയമാണ്.
ഈ അക്കൗണ്ട് ഒരു യുവതിയുടേതായിരുന്നില്ല എന്നതായിരുന്നു വാസ്തവം. യഥാര്‍ത്ഥില്‍ ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് സോന്ഗു എന്ന 50 വയസുള്ള വ്യക്തിയാണ്.
നീണ്ട മുടിയുള്ള ഇയാള്‍ ഒരു ബൈക്ക് റൈഡര്‍ ആണ്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. ഇതോടെയാണ് ഫേസ്ആപ്പ് ഉപയോഗിച്ച് തന്റെ മുഖം സ്ത്രീയുടേതാക്കി മാറ്റിയ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വൈറലാകാന്‍ തുടങ്ങി.
പക്ഷേ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ മിടുക്കന്മാര് തന്നെയാണ് ഇക്കാര്യം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്കിന് മുന്നില്‍ നിന്നെടുത്ത ചിത്രത്തില്‍ റിയര്‍വ്യൂ മിററില്‍ ഇയാളുടെ യഥാര്‍ഥ മുഖം പതിഞ്ഞതോടെയാണ് കള്ളത്തരം വെളിച്ചത്തായത്.
യുവതിക്ക് പകരം റിയര്‍വ്യൂ മിററില്‍ മധ്യവയസ്കനെ കണ്ടെത്തി ചിലര്‍ പോസ്റ്റ് ഇട്ടതോടെ ഒടുവില്‍ ഇയാള്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു. ടിവി ഷോയിലൂടെയാണ് ഫേസ്ആപ്പ് ഉപയോഗിച്ച് സ്ത്രീയായ വിവരം ഇയാള്‍ വെളിപ്പെടുത്തിയത്. എന്തായാലും സുന്ദരിയെ പ്രണയിച്ചവര്‍ക്ക് നിരാശ മാത്രം ബാക്കി.