കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ ചര്‍ച്ചാവിഷയമായ വിജയ് പി നായരുടെ വീടിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ചത് അസാധാരണ വിവരങ്ങള്‍. അമ്മയും സഹോദരനുമാണ് ഇയാളുടെ വീട്ടിലുള്ളത്.
നാട്ടുകാരോടു യാതൊരു ബന്ധവും ഇയാള്‍ പുലര്‍ത്തിയിരുന്നില്ല. ഗാന്ധാരി അമ്മന്‍ കോവിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന വിജയ് ഇടയ്ക്ക് അമ്മയെ കാണാന്‍ വീട്ടില്‍ എത്തുമായിരുന്നു.
നാട്ടുകാരുമായി ഇടപെടാതെ അമ്മയെ കണ്ട ശേഷം വൈകുന്നേരത്തോടെ ബൈക്കില്‍ മടങ്ങി പോവുകയായിരുന്നു പതിവ്. കണ്ണാടി കടകള്‍ക്ക് ലെന്‍സ് വില്‍ക്കുന്ന ജോലി ആണെന്നാണ് വിജയ് വീട്ടില്‍ പറഞ്ഞിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്തശേഷം കുടുംബം ഭയത്തോടെയാണ് കഴിയുന്നത്.
അവിവാഹിതനായ സഹോദരന് ജോലിക്ക് പോകുന്നില്ല. എന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ പറയുന്നത്. സഹോദരി നഗരത്തില്‍ എവിടെയോ താമസം ഉണ്ടെന്നാണ് വിജയ് പി നായരുടെ അമ്മ പോലീസിനോട് പറഞ്ഞത്. ഇവര്‍ വല്ലപ്പോഴും അമ്മയെ കാണാന്‍ എത്താറുണ്ടെങ്കിലും വീട്ടില്‍ താമസിക്കാറില്ല. വെള്ളയാണി പഞ്ചായത്ത് അംഗത്തിനും കുടുംബത്തിനെ കുറിച്ചും കാര്യമായ അറിവില്ല.
പോസ്റ്റുമാന്റെ സഹായത്തോടെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഇയാളുടെ വീട് കണ്ടെത്തിയത.് പോലീസ് സംഘം വീട്ടില്‍ എത്തുമ്പോഴാണ് വിജയ് പി നായര്‍ അവിടെ ഉണ്ടെന്ന് അയല്‍വാസികള്‍ പോലും അറിയുന്നത്. ഇയാളുടെ അമ്മ മാത്രമാണ് അപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നത്. വിജയ് അവിവാഹിതനാണെന്നാണ് പോലീസിന് ലഭിച്ച വിവരം.
സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ താന്‍ പ്രവര്‍ത്തിച്ചെന്നും സിനിമകളുടെ പേരടക്കം പറഞ്ഞ് അവകാശവാദം ഉന്നയിക്കുന്നുമുണ്ട്. സിനിമയില്‍ സംവിധാനം പഠിക്കാന്‍ പോയ ശേഷം അധ്യാപകന് ആയെന്നും അതിനുശേഷമാണ് യൂട്യൂബര്‍ ആയതെന്നുമാണ് വിജയ് പി നായര്‍ പോലീസിനോട് പറഞ്ഞത്.
ഇതേത്തുടര്‍ന്ന് സിനിമാരംഗത്തു നിന്നു പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അണ്ണാമല യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി എന്ന് പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞു.
പിഎച്ച്ഡി വ്യാജമാണെന്ന പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഓണററി ഡോക്ടറേറ്റാണ് ലഭിച്ചതെന്നാണ് വിജയ് പി നായരുടെ വാദം. പിഎച്ച്ഡി ലഭിച്ചെന്ന് പറയുന്ന തമിഴ്നാട്ടിലെ സര്‍വ്വകലാശാല യുജിസി അംഗീകാരം ഇല്ലാത്തതാണെന്ന് വ്യക്തമായിട്ടുണ്ട്.
പാരലല്‍ കോളേജില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന് ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയിലാണ് അറസ്റ്റ് തമ്പാനൂര്‍,മ്യൂസിയം പോലീസ് സ്റ്റേഷനിലായി നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.