എഡ്ഗാര്‍ റൈസ് ബറോസിന്റെ സൃഷ്ടിയായ ടാര്‍സനെക്കുറിച്ചറിയാത്ത ആളുകളുണ്ടാവില്ല. ചെറുപ്പത്തില്‍ കാട്ടിലകപ്പെട്ട ശിശുവിനെ കുരങ്ങന്‍മാര്‍ വളര്‍ത്തുന്നതും അവന്‍ കുരങ്ങന്മാരെപ്പോലെ വളരുന്നതുമാണ് ടാര്‍സന്റെ കഥ.
എന്നാല്‍ ഇത് കഥയാണെന്നിരിക്കെത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടാര്‍സന്റെ ജീവിതത്തിന് സമാനമായി ജീവിച്ച ആളുകളുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ഇപ്പോള്‍ വീണ്ടും അത്തരമൊരു ടാര്‍സന്‍ എത്തിയിരിക്കുകയാണ്. പുറംലോകത്തെക്കുറിച്ചറിയാതെ 41 വര്‍ഷമാണ് ഈ ടാര്‍സന്‍ കാട്ടിനുള്ളില്‍ കഴിഞ്ഞത്.
വിയറ്റ്‌നാമില്‍ നിന്നുള്ള ഹൊ വാന്‍ ലാങാണ് ഇപ്പോള്‍ നാടു കണ്ടിരിക്കുന്നത്. 1972ലെ വിയറ്റ്‌നാം യുദ്ധത്തില്‍ നിന്നും രക്ഷ നേടാനാണ് ലാങിന്റെ പിതാവ് ലാങിനെയും സഹോദരനെയും കൂട്ടി കാട്ടിലേക്ക് രക്ഷപ്പെട്ടത്.
അന്നുമുതല്‍ കാട് മാത്രമാണ് ലാങിന്റെ ലോകം. ഒറ്റപ്പെട്ടുള്ള ജീവിത്തില്‍ നിന്ന് 2013ല്‍ ലാങ്ങിനെ രക്ഷപ്പെടുത്തിയെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചിട്ടില്ല.
തായ്താരാ ജില്ലയിലെ ഉള്‍ക്കാട്ടിലേക്ക് എത്തുമ്പോള്‍ ലാങ്ങിന് മൂന്നു വയസ്സാണ് പ്രായം. തുടര്‍ന്ന് 41 വര്‍ഷം ലാങ്ങും അച്ഛനും സഹോദരനും കാട്ടിലാണ് താമസിച്ചത്.
മൃഗങ്ങള്‍ക്കൊപ്പമായിരുന്നു ജീവിതം. സ്ത്രീകളെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ ലാങ്ങിന് യാതൊരു അറിവും ഇല്ല. മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ചായിരുന്നു മൂന്നുപേരും കാടിനുള്ളില്‍ കഴിഞ്ഞിരുന്നത്.
2015ല്‍ ആല്‍വരോ സെറെസോ എന്ന ഫോട്ടോഗ്രാഫര്‍ ഇവരെ ഒറ്റപ്പെട്ട ജീവിതത്തില്‍ നിന്ന് സമീപത്തെ ഒരു ഗ്രാമത്തിലേക്ക് പുനരധിവസിപ്പിച്ചു. അവിടെ സ്ത്രീകളും ജീവിക്കുന്നുണ്ടായിരുന്നു.
‘ജീവിതത്തിന്റെ ഭൂരിഭാഗവും അവന്‍ കാട്ടിലാണ് കഴിഞ്ഞത്. അവന് ഒരു കുഞ്ഞിന്റെ ബുദ്ധി മാത്രമാണുള്ളത്. അവനോട് ഒരാളെ അടിക്കാന്‍ പറഞ്ഞാല്‍ അവനത് ചെയ്യും.
നല്ലതും ചീത്തയും എന്താണെന്ന് അവന് അറിയില്ല. അവന്‍ ഒരു കുട്ടിയാണ്’. ലാങ്ങിന്റെ സഹോദരന്റെ വാക്കുകള്‍ സാക്ഷ്യം.