ആദ്യം തട്ടിക്കൊണ്ടു പോകാന്‍ ഉദ്ദേശിച്ചത് മറ്റൊരു നടിയെ; ഈ നടിയെത്തന്നെ ലക്ഷ്യം വയ്ക്കാന്‍ സുനി പറഞ്ഞ കാരണം കേട്ടാല്‍ ഏവരും ഞെട്ടും…

SUNI600യുവനടിയെ ആക്രമിച്ചത് തന്റെ മാത്രം താത്പര്യപ്രകാരമാണെന്ന മൊഴിയില്‍ പള്‍സര്‍ സുനി ഉറച്ചു നില്‍ക്കുകയാണ്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ വേണ്ടിയാണ് തട്ടിക്കൊണ്ടു പോയതും ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും സുനി പോലീസിനോടു പറയുന്നു. ആദ്യം തട്ടിക്കൊണ്ടു പോകാന്‍ ഉദ്ദേശിച്ചത് മറ്റൊരു നടിയെ ആയിരുന്നെന്നും പദ്ധതി മാറ്റി ഈ നടിയെ തിരഞ്ഞെടുക്കാന്‍ മറ്റൊരു കാരണം കൂടി ഉള്ളതായി സുനി ഇപ്പോള്‍ പോലീസിനോടു വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇപ്പോള്‍ ആക്രമിക്കപ്പെട്ട നടി മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും മോഡലിംഗിലും സജീവമാണ്. അതിനാല്‍ ഇവരെ തട്ടിക്കൊണ്ടു പോയാല്‍ കൂടുതല്‍ പണം തട്ടാം എന്നു താന്‍ കരുതിയെന്നാണ് സുനി ഇപ്പോള്‍ വെളിപ്പെടുത്തിയതെന്ന്.

Related posts