നിവിന്‍പോളിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983. സൂപ്പര്‍ഹിറ്റായ ചിത്രത്തില്‍ അനൂപ് മേനോന്, നിക്കി ഗല്‍റാണി, ശൃന്ദ, ജോയ് മാത്യു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ ശ്രിന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രത്തിനായി അണിയറക്കാര്‍ ആദ്യം സമീപിച്ചത് ഗായികയും റിമി ടോമിയെ ആയിരുന്നു.
കഥപറയുന്നതിനിടെ നിവിന്‍ പോളിക്കൊപ്പമുള്ള ഫസ്റ്റ്നൈറ്റ് സീനും എബ്രിഡ് ഷൈന്‍ പറഞ്ഞു. ഇത് കേട്ടതോടെ റിമി ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നീടാണ് എബ്രിഡിനൊപ്പം ഫോട്ടോഗ്രഫിയില്‍ സഹപ്രവര്‍ത്തകയായിരുന്ന ശ്രിന്ദയെ നായികയാക്കുന്നത്. ചിത്രത്തില്‍ ശൃന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു.