സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സമീപകാലത്ത് ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ട സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന ചലനങ്ങളുടെ പരിണിത ഫലമാണിതെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുള്ളില്‍ കാസര്‍കോഡ്, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ ചില പ്രദേശങ്ങളില്‍ വിവിധ സമയങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേള്‍ക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ടായിരുന്നു ദുരന്തനിവാരണ അതോറിറ്റിയുടെ വിശദീകരണം. ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദവും കേള്‍ക്കുന്നത്.
ചെറിയ അളവില്‍ ഉണ്ടാകുന്ന മര്‍ദം പുറംതള്ളുന്നതുകൊണ്ട് മറ്റു പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്.
ചെറിയ തോതിലുള്ള ചലനങ്ങള്‍ ആയതിനാല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്മോളജിയുടെ നിരീക്ഷണ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡല്‍ഹി ആസ്ഥാനമായിട്ടുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്മോളജിയുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും അറിയിപ്പില്‍ പറയുന്നു.