ജയലളിതയുടെ ശവകുടീരത്തില്‍നിന്ന് അസാധാരണ ശബ്ദമുയരുന്നു! മറീന ബീച്ചിലെ ജയയെ അടക്കിയിടത്തേക്ക് ജനപ്രവാഹം, ശബ്ദം കേള്‍ക്കാന്‍ തലചായ്ച്ച് ‘അമ്മ’ ഭക്തര്‍

jayaഎല്ലാവിധ ഔദ്യോഗിക ബഹുമതികളോടും കൂടിയാണ് തമിഴ്ജനതയുടെ എല്ലാമെല്ലാമായിരുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മൃതദേഹം ചെന്നൈയിലെ മറീന ബീച്ചില്‍ സംസ്കരിച്ചത്. ജയലളിതയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് എം ജി രാമചന്ദ്രന്റെ ശവകുടീരത്തിന്റെ തൊട്ടടുത്തുതന്നെയായിരുന്നു അവരെയും അടക്കം ചെയ്തത്.

ജയലളിതയുടെ ശവസംസ്കാരവും അതിനോടനുബന്ധിച്ച മറ്റ് ചടങ്ങുകളുമെല്ലാം കഴിഞ്ഞിട്ടും പുതിയ ചില വാര്‍ത്തകളും സംഭവങ്ങളും ആളുകളെ അവരുടെ അമ്മയുടെ കല്ലറയിലേക്ക് ആകര്‍ഷിക്കുകയാണ്. അമ്മയുടെ ശവകുടീരത്തില്‍ നിന്ന് അവ്യക്തമായ എന്തോ ശബ്ദം കേള്‍ക്കുന്നു എന്ന വാര്‍ത്തയാണ് ജനങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ജയലളിത മരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കുടീരത്തിങ്കല്‍ പ്രാര്‍ത്ഥനകളും അര്‍ച്ചനകളും അര്‍പ്പിക്കാന്‍ എത്തിയ അമ്മയുടെ അണികളാണ് സ്മാരകത്തില്‍ നിന്ന് ശബ്ദം കേട്ടത്. ടിക്..ടിക്.. എന്ന ശബ്ദമാണ് സ്മാരകത്തില്‍ നിന്ന് കേള്‍ക്കുന്നത് എന്നാണവര്‍ അവകാശപ്പെടുന്നത്. കേട്ടവര്‍ കേട്ടവര്‍ ഇപ്പോള്‍ സ്മാരകം സന്ദര്‍ശിക്കുകയും തലചായ്ച്ച് ശബ്ദത്തിനായി കാതോര്‍ക്കുകയുമാണ്.

ജയലളിതയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാച്ച് കൈയില്‍ കെട്ടിയാണ് അവരെ അടക്കം ചെയ്തത്. ജയയുടെ കൈയില്‍ കെട്ടിയിരുന്ന ആ വാച്ചിന്റെ ടിക്..ടിക്.. ശബ്ദമാണ് ഇവിടെ നിന്ന് കേള്‍ക്കുന്നതെന്നാണ് അനുമാനം. റിസ്റ്റ് വാച്ചുകളുടെ വലിയ ശേഖരം തന്നെയുണ്ടായിരുന്നു ജയലളിതയ്ക്ക്. അതില്‍ത്തന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നായിരുന്നു അടക്കം ചെയ്ത സമയത്ത് അവരുടെ കൈയില്‍ ഉണ്ടായിരുന്നത്. ധരിച്ചിരുന്ന വസ്ത്രം അവരുടെ ഏറ്റവും പ്രിയപ്പെട്ട പച്ച സാരിയും. ഏറ്റവും ഇഷ്ടപ്പെട്ട വാച്ച് കൈയില്‍ കെട്ടിയാണ് എംജിആറിനെയും അടക്കം ചെയ്തത്. എംജിആറിന്റെ ശവകുടീരത്തില്‍ നിന്നും വാച്ച് മിടിക്കുന്ന ശബ്ദം തങ്ങള്‍ കേള്‍ക്കാറുണ്ടെന്നാണ് ചില ദ്രാവിഡര്‍ അവകാശപ്പെടുന്നത്.

Related posts