മയക്കുമരുന്ന് നിരവധി കുടുംബങ്ങളെയാണ് തകര്‍ത്തെറിഞ്ഞു കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ ഒരു എക്സൈസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. എക്സൈസ് ഉദ്യോഗസ്ഥനും വിമുക്തി പദ്ധതിയുടെ ആര്.പി(റിസോഴ്സ് പേഴ്സണ്‍)യുമായ കെ ഗണേഷാണ് യുവാക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് സംസാരിക്കുന്നത്.
മയക്കുമരുന്ന് ഉപയോഗത്തിനിടെ പിടിക്കപ്പെട്ട ഇരുപത്തിയൊന്നുകാരനെ കുറിച്ചാണ് കെ ഗണേഷ് സംസാരിക്കുന്നത്. പിടിക്കപ്പെട്ടയാള്‍ക്ക് ബീഡി നല്‍കാത്തതിനെ തുടര്‍ന്ന് ലോക്കപ്പില്‍ തലയടിച്ച് പൊട്ടിക്കുകയും പിന്നീട് യുവാവിന്റെ അമ്മ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അറിഞ്ഞ കാര്യങ്ങളെ കുറിച്ചുമാണ് ഗണേശ് പറയുന്നത്.
യുവാവിന്റെ മുതിര്‍ന്ന സഹോദരന് മരിച്ചത് ലഹരി ഉപയോഗത്തെത്തുടര്ന്നായിരുന്നു. മയക്കുമരുന്നിന് അതിതീവ്രമായി അടിമപ്പെട്ട ഇയാള്‍ സ്വന്തം ജനനേന്ദ്രിയത്തിലേക്ക് മരുന്ന് അടിച്ചുകയറ്റിയതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിക്കുകയായിരുന്നു.
വീഡിയോ കാണാം…