പറഞ്ഞ പണി പൂർത്തിയാക്കിയില്ല; കോഴിക്കോട് കോര്‍പറേഷനെ വെട്ടിലാക്കി വീണ്ടും സോണ്ട; നടപടിക്കൊരുങ്ങി അധികൃതര്‍


കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഞെ​ളി​യ​ൻ​പ​റ​മ്പി​ലെ മാ​ലി​ന്യസം​സ്‌​ക​ര​ണ ക​രാ​ർ പൂ​ർ​ത്തി​യാ​ക്കാ​തെ വി​വാ​ദ ക​മ്പ​നി​യാ​യ സോ​ണ്ട ഇ​ൻ​ഫ്രാ​ടെ​ക്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്പ​നി​ക്കെതിരേ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍.

ബാ​ക്കി നി​ൽ​ക്കു​ന്ന ക്യാ​പ്പിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള തു​ട​ർ പ്രവൃത്തി​ക​ൾ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്വ​ന്ത​മാ​യി നി​ർ​വ​ഹി​ക്കും. ഇ​തി​ന്‍റെ ചെ​ല​വ് സോ​ണ്ട​യി​ൽനി​ന്ന് ഈ​ടാ​ക്കാ​നാ​ണ് തീ​രു​മാ​നം.

2019 ഡി​സം​ബ​ർ 10നാണ് സോണ്ടയുമായുള്ള 7.7 കോ​ടി​യു​ടെ ക​രാ​ർ ഒ​പ്പി​ട്ടത്. 6.5 ഏ​ക്ക​റി​ലെ കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യം വേ​ർ​തി​രി​ക്കു​ക, 2.8 ഏ​ക്ക​റി​ലെ മ​ണ്ണ് നി​ര​പ്പാ​ക്കു​ക എ​ന്നി​വ​യ്ക്കായിരുന്നു കരാർ.

പ​ല​പ്പോ​ഴാ​യി അ​ഞ്ചു​ത​വ​ണ ക​രാ​ർ നീ​ട്ടി​ന​ൽ​കി​യെ​ങ്കി​ലും പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ സോ​ണ്ട ഇ​ൻ​ഫ്രാ​ടെ​ക്കി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

നി​ല​വി​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി ഒ​ട്ടും സ​ഹ​ക​രി​ക്കാ​ത്ത സ​മീ​പ​ന​മാ​ണ് സോ​ണ്ട​യു​ടെ ഭാ​ഗ​ത്തുനി​ന്നുള്ള​ത്.പ​ദ്ധ​തി​യി​ൽനി​ന്ന് പി​ൻ​മാ​റാ​ൻ ശ്ര​മി​ക്കു​ന്ന സോ​ണ്ട​യ്ക്ക് ഇ​തു​വ​രെ ന​ട​ത്തി​യ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ര​ണ്ടു കോ​ടി​ രൂ​പ കോ​ർ​പ​റേ​ഷ​ൻ ന​ൽ​കാ​നു​ണ്ട്.

സം​സ്‌​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ന് കൗ​ൺ​സി​ൽ ശിപാ​ർ​ശ ചെ​യ്ത പി​ഴ​യും ചെ​ല​വും ഇ​തി​ൽനി​ന്ന് ഇ​ടാ​ക്കും.ക്യാ​പ്പിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ക്യാ​പ്പിം​ഗ് ന​ട​ത്തി​യ സ്ഥ​ല​ത്ത് മ​ണ്ണ് മൂ​ടു​ന്ന ത​ര​ത്തി​ലു​ള്ള ലൈ​ന​ർ ഇ​തു​വ​രെ സ്ഥാ​പി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment