അന്ന് ബാലഭാസ്‌കറിനൊപ്പം വേദിയിലുണ്ടായിരുന്ന മറ്റു രണ്ടു സംഗീതജ്ഞരും മരിച്ചത് സമാനരീതിയില്‍ ! ഈ വീഡിയോ അമ്പരപ്പോടെ മാത്രമേ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കൂ…

തിരുവനന്തപുരം: വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ ഹൃദയം തകര്‍ന്നിരിക്കുകയാണ് സംഗീതപ്രേമികള്‍. വിയോഗവാര്‍ത്ത വന്നതോടെ ബാലഭാസ്‌കറിന്റെ വിവിധ ഫ്യൂഷനുകള്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഒരെണ്ണം ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുകയാണ്.

പ്രശസ്ത കഥകളി സംഗീതജ്ഞനായിരുന്ന കലാമണ്ഡലം ഹൈദരാലിയും ബാലഭാസ്‌കറും ഒന്നിച്ച നടത്തിയ ഫ്യൂഷനാണിത്. ഇതിലെ ഗായകന്‍ ഹൈദ്രാലിയും ഗിറ്റാറിസ്റ്റായ പ്രകാശ് കൃഷ്ണനും, ബാലഭാസ്‌കറും ഒരേ രീതിയില്‍ തന്നെയാണ് മരിച്ചിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന കാര്യം.

2006 ജനുവരി അഞ്ചിന് തൃശ്ശൂര്‍-ഷൊര്‍ണൂര്‍ റോഡിലുണ്ടായ ഒരു വാഹനാപകടത്തിലാണ് പ്രസിദ്ധനായ കഥകളിഗായകനായിരുന്ന കലാമണ്ഡലം ഹൈദരലി അന്തരിച്ചത്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനായി തന്റെ പൂര്‍വ്വകലാലയത്തിലേയ്ക്ക് പോകുകയായിരുന്ന ഹൈദരാലി ഓടിച്ചിരുന്ന മാരുതികാര്‍ തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കരയില്‍ വച്ച് മണല്‍ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

തുടര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഹൈദരാലിയെ പുറത്തെടുത്തത്. സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹം മരിക്കുകയും ചെയ്തു.

കിളിമാനൂരിനടുത്ത് മുട്ടടയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് ഗിറ്റാറിസ്റ്റായ പ്രകാശ് കൃഷ്ണന്‍ മരിച്ചത്. ഇദ്ദേഹം ഉള്‍പ്പടെയുള്ള ഗാനമേള ട്രൂപ്പ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.

വാഹനം പലവട്ടം മലക്കം മറിഞ്ഞ അടുത്തുള്ള കുളത്തില്‍ പതിക്കുകയായിരുന്നു. അടുത്തിടെ വാഹനാപകടത്തില്‍ മരിച്ച മറ്റൊരു ഗായികയും അന്ന് വാഹനത്തിലുണ്ടായിരുന്നു. 2010 മാര്‍ച്ചിലായിരുന്നു ആ അപകടം.

കഴിഞ്ഞ ചൊവ്വാഴ്ച പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു വാഹനം നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി മരിച്ചിരുന്നു.കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.50ന് സംഗീതപ്രേമികളെ മുഴുവന്‍ ദുഖത്തിലാഴ്ത്തി ബാലഭാസ്‌കറും വിടവാങ്ങി. ഈ മൂവരുടെയും മരണത്തിലെ സമാനതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Related posts