പോലീസ് പോലും അറച്ചു നില്‍ക്കുന്നിടത്ത് ഏതു രാത്രിയിലും കയറിച്ചെല്ലാനുള്ള ചങ്കൂറ്റം ! ഇതാവണം ഒരു വനിതാ കമ്മീഷന്‍ അധ്യക്ഷയെന്ന് ഏവരും ഒരേ സ്വരത്തില്‍ പറയുന്ന സ്വാതി മലിവാളിനെക്കുറിച്ചറിയാം…

സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷ പദവിയില്‍ നിന്നു പടിയിറങ്ങിയ എം സി ജോസഫൈന്‍ ഒരിക്കലെങ്കിലും ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന് മുമ്പില്‍ ഒന്നു ശിക്ഷ്യപ്പെടണം.

എംസി ജോസഫൈനെപ്പോലെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരാള്‍ക്ക് പറഞ്ഞിട്ടുള്ള പരിപാടിയല്ല വനിതാ കമ്മീഷന്‍ അധ്യക്ഷ പദം എന്ന് സ്വന്തം പ്രവൃത്തിയിലൂടെ തെളിയിച്ച ആളാണ് സ്വാതി.

37 വയസ്സുള്ള ഈ ബി.ടെക് ബിരുദധാരി. 2015 ല്‍ മുപ്പത്തിയൊന്നാം വയസ്സില്‍,ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന റെക്കോര്‍ഡോടെയാണ് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി സ്ഥാനമേല്‍ക്കുന്നത്.

ദില്ലി പോലീസ് പോലും അറച്ചു നില്‍ക്കുമ്പോള്‍, ഏത് പാതിരാത്രിയും സെക്‌സ് മാഫിയകളും ഗുണ്ടകളും വാഴുന്ന ഇടങ്ങളില്‍ കയറിച്ചെന്ന് റെയ്ഡ് നടത്തുവാനുള്ള ചങ്കൂറ്റം ഉള്ള വനിതാ കമ്മീഷന്‍ അധ്യക്ഷ.

നൂറ് കണക്കിന് കുട്ടികളെയും സ്ത്രീകളെയും മാഫിയകളുടെ കയ്യില്‍ നിന്നും മോചിപ്പിച്ച ധീര വനിതയാണ് സ്വാതി മലിവാള്‍.

ബലാത്സംഗ ഇരയെ ആസിഡ് കുടിപ്പിച്ചതിനെ തുടര്‍ന്നു ദിവസങ്ങള്‍ നീണ്ട റെയ്ഡില്‍ അനധികൃത വില്‍പ്പന നടത്തുന്ന ആയിരക്കണക്കിന് ലിറ്റര്‍ ആസിഡും കെമിക്കലുകളും പിടിച്ചെടുത്തു തുടര്‍ന്ന് അവര്‍ക്ക് ലക്ഷക്കണക്കിന് രൂപ പിഴയിടുകയും ചെയ്തു.

ആസിഡ് ആക്രമണ ഇരയായ പെണ്‍കുട്ടികള്‍ക്ക് വനിതാ കമ്മീഷനു കീഴില്‍ ജോലി നല്‍കി പുനരധിവസിപ്പിച്ചു സ്വാതി മല്‍വാള്‍.

ആശ്വാസവും പ്രശ്‌നപരിഹാരവും തേടി വനിതാ കമ്മീഷനിലേക്ക് വിളിക്കുന്ന ദുരന്തത്തിനിരകളായ സ്ത്രീകളോടു മോശമായി പെരുമാറുന്ന ജോസഫൈനെപ്പോലുള്ളവര്‍ സ്വാതി മലിവാളിന്റെ കാലു കഴുകിയ വെള്ളം കുടിക്കുന്നത് നന്നായിരിക്കും എന്നേ പറയാനുള്ളൂ…

Related posts

Leave a Comment