മാന്നാർ: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് അറുപതുകാരനായ ട്യൂഷൻ അധ്യാപകൻ അറസ്റ്റിലായത്.
ചെന്നിത്തല തൃപെരുംതുറ അർജുൻ നിവാസിൽ ബിജുവി (60) നെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. വീടുകളിൽ പോയി കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന ആളാണ് ബിജു.
ഇയാൾ ട്യൂഷൻ എടുക്കുന്നതിനായി എത്തിയ ഒരു വീട്ടിലാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ജൂൺ അറിനാണ് സംഭവം നടന്നത്.
വിവരം പെൺകുട്ടി മാതാപിതാക്കളോട് പറയുകയും മാതാപിതാക്കൾ മാന്നാർ പോലീസിൽ പരാതി നൽകുകയും ആയിരുന്നു.
തുടർന്ന് മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.