തിരുവനന്തപുരം: മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ കൊടുക്കാത്തതിന്റെ മനോവിഷമത്തിൽ എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ചു.
പാലോട് വലിയ താന്നിമൂട് നാരകത്തിൻ വിളാകത്ത് വീട്ടിൽ ചിത്രലേഖയുടെ മകൾ അശ്വനി കൃഷ്ണ(13) യെയാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെ ത്തിയത്.
അമ്മയുടെ മൊബൈൽ ഫോണ്‍ ചോദിച്ചിട്ട് സഹോദരൻ പെണ്‍കുട്ടിക്ക് കൊടുക്കാത്തതിന്റെ മനോവിഷമത്തിൽ പെണ്‍കുട്ടി മുറിക്കകത്ത് കയറി കതകടച്ച് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പാലോട് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.