കോഴിക്കോട്∙ താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച സംഭവത്തില്‍ കല്‍പ്പറ്റ സ്വദേശി അറസ്റ്റില്‍. ജിനാഫ് എന്നയാളാണ് പിടിയിലായത്.
റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് തമിഴ്നാട്ടിലെ കോയമ്പത്തൂരിൽവച്ചാണ് പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെ താമരശേരി സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇയാള്‍ താമരശേരിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മയക്ക് മരുന്നുവില്പന നടത്തുന്നയാളാണെന്നാണ് വിവരം. താമരശേരിയിലെ സ്വകാര്യ കോളജിൽ ബിരുദ ബിരുദ വിദ്യാര്‍ഥിയായ പെൺകുട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹോസ്റ്റലിൽ നിന്നിറങ്ങുന്നത്.
വീട്ടിലേക്ക് പോകുന്നു എന്നായിരുന്നു ഹോസ്റ്റൽ അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞും പെൺകുട്ടി തിരിച്ചുവരാഞ്ഞതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടു.
തുടർന്ന് കുട്ടി വീട്ടിൽ എത്തിയില്ലെന്ന് വീട്ടുകാർ അറിയിച്ചു. പിന്നാലെ പെൺകുട്ടിയുടെ പിതാവ് പോലീസിന് പരാതി നൽകി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ മാസം ഒന്നിന് കുട്ടിയെ കണ്ടെത്തുന്നത്.
താമരശേരി ചുരത്തിലെ ഒൻപതാം വളവിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പെൺകുട്ടി. വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചെന്നും പോലീസ് വ്യക്തമാക്കി.