പത്തനംതിട്ട: സംസ്ഥാനത്ത് ഭീതി വിതച്ച ബ്ലൂവെയ്ല്‍ ഗെയിമിന്റെ പിന്മുറക്കാരന് അരങ്ങിലെത്തി എന്നു സൂചന. കല്ലൂപ്പാറയില്‍ കല്ലൂപ്പാറയില്‍ രണ്ടാഴ്ച മുന്‍പ് ആത്മഹത്യ ചെയ്ത 13 വയസുള്ള വിദ്യാര്‍ഥി മൊബൈല്‍ ഗെയിമില്പ്പെട്ട് ആത്മഹത്യചെയ്തെന്ന സൂചനയാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ച് അന്വേഷണമാരംഭിച്ചു. വിദ്യാര്‍ഥിയുടെ മുറിയില്‍നിന്നു ലഭിച്ച ചില നോട്ട്ബുക്കുകളില്നിന്നും മൊബൈല്‍ ഫോണില്‍നിന്നും ഈ വിവരങ്ങള്‍ പൊലീസിനു ലഭിച്ചു. കാര്‍ സമ്മാനമായി കിട്ടുമെന്ന വിവരം വിദ്യാര്‍ഥി അടുത്ത ബന്ധുക്കളോടു പറഞ്ഞിരുന്നുവത്രെ. വീട്ടിലും പരിസരത്തും എല്ലാവരോടും വളരെ അടുപ്പമുള്ള വിദ്യാര്‍ഥിയുടെ ആത്മഹത്യ നാടിനെ ദുഖത്തിലാഴ്ത്തിയിരുന്നു.
അതേസമയം, കുട്ടികളെ മരണത്തിലേക്കുവരെ നയിക്കുന്ന മൊബൈല്‍ ഗെയിമുകള്‍ക്കും ഓണ്‍ലൈന്‍ ഗെയിമുകള്ക്കുംം ഡിജിറ്റല്‍ സൈറ്റുകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാരസമിതിയംഗം ജോസഫ് എം. പുതുശേരി ആവശ്യപ്പെട്ടു.
മുന്തിയ കാറുകളും മറ്റുമടക്കം വമ്പന്‍ ഓഫറുകള്‍ നല്കി കുട്ടികളെ തങ്ങളുടെ മാസ്മരിക വലയത്തിലേക്ക് അടുപ്പിക്കുന്നതാണ് ഇത്തരം ഗെയിമുകളുടെ രീതി എന്ന സൂചനകളും പുറത്തു വരുന്നുണ്ട്. വിദ്യാര്‍ഥിയുടെ ദുരൂഹമരണം സൈബര്‍ വിഭാഗത്തെക്കൊണ്ട് അന്വേഷിച്ചിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.