ആ ​മൂ​ന്നു മ​ര​ണം മു​ര​ളി​യെ ഉ​ല​ച്ചു; പിന്നീട് മുരളിയുടെ പോക്ക് മരിക്കാൻ തീരുമാനിച്ചതുപോലെയെന്ന് അലിയാർ

മു​ര​ളി​യു​ടേ​ത് മ​രി​ക്കാ​ൻത​ന്നെ തീ​രു​മാ​നി​ച്ച പോ​ക്ക് പോ​ലെയെന്ന് അ​വ​സാ​ന ഘ​ട്ട​ത്തി​ൽ എ​നി​ക്ക് തോ​ന്നി​യി​രു​ന്നു. കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വാ​ധീ​ന​മാ​യി​രു​ന്ന മൂ​ന്ന് വ്യ​ക്തി​ക​ളു​ടെ മ​ര​ണം ഭീ​ക​ര​മാ​യി മു​ര​ളി​യെ ഉ​ല​ച്ച് ക​ള​ഞ്ഞു.

ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ, ന​രേ​ന്ദ്ര​പ്ര​സാ​ദ്, ലോ​ഹി​ത​ദാ​സ് എ​ന്നീ മൂ​ന്നു പേ​രാ​ണ് മു​ര​ളി​യു​ടെ ജീ​വി​ത​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തി​യ​ത്.

തൊ​ട്ട് മു​മ്പ് ലോ​ഹി​ത​ദാ​സ് മ​രി​ക്കു​മ്പോ​ൾ മു​ര​ളി കാ​ണാ​നേ പോ​യി​ട്ടി​ല്ല. ഞാ​ൻ കാ​ണാ​ൻ പോ​യാ​ൽ അ​ടു​ത്തൊ​രു ചി​ത കൂ​ടി ഒ​രു​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

ഇ​വ​രു​ടെ മ​ര​ണശേ​ഷം ജീ​വി​ത​ത്തി​ന് എ​ന്ത് അ​ർ​ഥ​മെ​ന്നൊ​ക്കെ ആ​ത്മ​ഗ​തം പ​റ​യു​മാ​യി​രു​ന്നു. മൂ​ന്ന് പേ​രു​ടെ മ​ര​ണ​ത്തോ​ടെ മു​ര​ളി ത​ക​ർ​ന്നുത​രി​പ്പ​ണ​മാ​യി.” -പ്ര​ഫ. അ​ലി​യാ​ർ

Related posts

Leave a Comment