നോയിഡ: ഭാര്യയെ കൊന്ന് മൃതദേഹം യമുന നദിയില്‍ ഉപേക്ഷിച്ച യുവാവ് അറസ്റ്റില്‍. നോയിഡയിലെ ജെവാര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഛത്തംഗ ഖുര്‍ദ് ഗ്രാമവാസിയായ ശ്രാവണ്‍ എന്നയാളാണ് ഭാര്യ ഉഷയെ കൊലപ്പെടുത്തിയത്.
ഉഷയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാള്‍ കൊലനടത്തിയത്. തുടര്‍ന്ന് മൃതദേഹത്തില്‍ ഇഷ്ടിക കെട്ടിവച്ചതിന് ശേഷം ചാക്കിനുള്ളിലാക്കി ഇയാള്‍ നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
തിങ്കളാഴ്ച, ഉഷയെ കാണാനില്ലെന്ന് അറിയിച്ച് ശ്രാവൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതേ ദിവസം തന്നെ അലിഗഢിൽ താമസിക്കുന്ന ഉഷയുടെ ബന്ധുക്കൾ ശ്രാവൺ ഉഷയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചും പോലീസിൽ പരാതി നൽകി.
തുടർന്ന് ശ്രാവണിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റംസമ്മതിച്ചു. ദിവസ വേതനക്കാരനായ ശ്രാവൺ, തന്റെ ഭാര്യക്ക് ഗ്രാമത്തിലുള്ള മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും പതിവായി വഴക്കിടുമായിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘവും മീററ്റിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരും ചേർന്നാണ് മൃതദേഹം യമുന നദിയിൽ നിന്നുമെടുത്തത്.