ഫുട്ബോളില് വിസ്മയം തീര്ത്തതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരെ ആദരവ് പിടിച്ചു പറ്റിയ കായികതാരത്തിന്റെ ഇപ്പോഴത്തെ താമസം തെരുവില്. തെരുവോരത്ത് വലിച്ച് കെട്ടിയ ടാര്പ്പാളിന് കൂരയ്ക്ക് താഴെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ നേരിട്ട് ആദരിച്ച കായികതാരങ്ങളിലെരാളായ 19 കാരി മേരി നായുഡുവിനാണ് ഈ വിധി.
അനധികൃത നിര്മാണമെന്ന് കണ്ടെത്തിയാണ് മേരിയുടെ വീട് മുംബൈ മുന്സിപ്പല് അധികൃതര് പൊളിച്ചത്. ഇതോടെ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം താമസം തെരുവിലാക്കി. കേന്ദ്രത്തിന്റെ ‘മിഷന് 11 മില്ല്യണ്’ എന്ന പരിപാടിയുടെ ഭാഗമായാണ് 2017ല് പ്രധാനമന്ത്രി മേരിയെ ആദരിച്ചത്. അന്ന് പലരും മേരിക്ക് വീട് വാഗ്ദാനം ചെയ്തിരുന്നു. എന്നാല് ഇതുവരെ ഒരു സഹായവും ലഭിച്ചില്ല. മഹാരാഷ്ട്രാ സര്ക്കാര് തിരഞ്ഞെടുത്ത മികച്ച 20 വനിതാ ഫുട്ബോളര്മാരില് ഒരാള് കൂടിയാണ് മേരി.
Felicitated by PM in 2017, Mumbai footballer now lives on footpath with family. Her house has been demolished by Brihanmumbai Mahanagar Palika, forced her family to live in a tiny shanty. Mary Naidu was 16-years-old when she was felicitated by Prime Minister Narendra Modi in 2017 pic.twitter.com/phZFJ5xVuG
— Nandan Pratim Sharma Bordoloi 🇮🇳 (@NANDANPRATIM) December 28, 2019