ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന വീ​ട്ടി​ൽ നി​ന്നും വീട്ടുടമയെ കബളിപ്പിച്ച് 13 പ​വ​ൻ ക​വ​ർ​ന്നു; പ്ര​തി പി​ടി​യി​ൽ

തൃ​പ്പൂ​ണി​ത്തു​റ: ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന വീ​ട്ടി​ൽ നി​ന്നും ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച് 13 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യി.

എ​രു​മേ​ലി ക​ന​ക​പ്പ​ലം മ​ണ്ണി​ൽ ഹൗ​സി​ൽ സു​മി​ത് ഏ​ബ്ര​ഹാം ചെ​റി​യാ​നെ(29)​യാ​ണ് ഹി​ൽ​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന തൃ​പ്പൂ​ണി​ത്തു​റ വാ​ലു​മ്മേ​ൽ റോ​ഡ് വ​ലി​യ​കു​ള​ങ്ങ​ര വീ​ട്ടി​ൽ പോ​ൾ ജെ​യിം​സി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ൺ 11ന് ​രാ​വി​ലെ വീ​ട്ടു​ട​മ​സ്ഥ​നെ ജോ​ലി സ്ഥ​ല​ത്താ​ക്കി​യ ശേ​ഷം തി​രി​ച്ച് വീ​ട്ടി​ലെ​ത്തി​യ സു​മി​ത് അ​ല​മാ​രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​ജ്രാ​ഭ​ര​ണ​വും സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളു​മു​ൾ​പ്പെ​ടെ 13 പ​വ​നോ​ളം സ്വ​ർ​ണം മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൂ​ന്നാ​റി​ൽ നി​ന്നു ഹി​ൽ​പാ​ല​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ന​ന്ദ​ബാ​ബു, സി​പി​ഒ​മാ​രാ​യ കെ.​എ​സ്. ബൈ​ജു, പോ​ൾ മൈ​ക്കി​ൾ, സൈ​ബ​ർ സ്റ്റേ​ഷ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​രു​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment