കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച സി.സി.ടി.വി ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നാലെ മോഷ്ടിച്ച ഫോൺ കടയിൽ തിരിച്ചേൽപ്പിച്ച് ഉടമയോട് കള്ളൻ മാപ്പുപറഞ്ഞു. ഷംസുദീൻ എന്നയാളാണ് ഫോൺ മോഷ്ടിച്ചത്.
മോഷണദൃശ്യം സമൂഹ സാധ്യമങ്ങളിൽ പ്രചരിച്ചതോടെ കളവ് മുതൽ തിരിച്ചേൽപ്പിക്കുകയായിരുന്നു. കണ്ണൂർ പിലാത്തറയിലാണ് സംഭവം. ഞായറാഴ്ച ഉച്ചയോടെയാണ് ഇയാൾ ഗാലക്സി ബേക്കറിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചത്.
പിന്നാലെ മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഇന്നലെ വൈകിട്ട് ആറരക്ക് ബേക്കറിയി ലെത്തിയ മോഷ്ടാവ് ഫോൺ തിരികെ നൽകി കടയുടമയോട് മാപ്പ് പറഞ്ഞു.
ഫോൺ തിരികെ കിട്ടിയ കടയുടമ അപ്പോൾ തന്നെ മോഷ്ടാവിനെ പൊലീസിൽ ഏൽപ്പിച്ചു. പക്ഷെ സംഭവത്തിൽ കേസ് എടുക്കണ്ട എന്ന് കടയുടമ പോലീസിനോട് പറഞ്ഞു.