മി​ലിട്ടറി മ​ദ്യമെന്ന് കേട്ടപ്പോഴെ കിക്കായി..! ആറ് കുപ്പി മദ്യം നൽകാമെന്ന് പറഞ്ഞ് യുവാവ് തട്ടിയെടുത്തത് പ​ണ​വും സ്വ​ർ​ണ​വും; രസകരമായ സംഭവം ഇങ്ങനെ…

മോഷണം നാട്ടിൽ പതിവാണ്. കള്ളൻമാരും കൊള്ളക്കാരും നാട്ടിൽ പെരുകുന്ന വാർത്തകളാണ് ദിനംപ്രതി കേൾക്കുന്നത്.  അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പ​ഴ​യ​ങ്ങാ​ടി​യി​ൽ വ​യോ​ധി​ക​രെ ക​ബ​ളി​പ്പി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. എ​രി​പു​രം ചെ​ങ്ങ​ൽ നാ​ട്ടാ​ർ​കു​ള​ത്തി​ന് സ​മീ​പ​ത്തെ വി.​ മാ​ധ​വ​ൻ, കെ.​പി. ഹ​രി​ദാ​സ​ൻ എ​ന്നി​വ​രാ​ണ് ക​ബ​ളി​ക്ക​പ്പെ​ട്ട​ത്.

വി.​ മാ​ധ​വ​ന്‍റെ അ​ര​പ്പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ മോ​തി​ര​വും കെ.​പി.​ഹ​രി​ദാ​സ​ന്‍റെ ആ​റാ​യി​രം രൂ​പ​യു​മാ​ണ് അ​പ​രി​ചി​ത​ൻ ക​വ​ർ​ന്ന​ത്. പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.​

സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തെ സി​സി ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് പ​ഴ​യ​ങ്ങാ​ടി സി​ഐ ടി.​എ​ൻ. സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

ചെ​ങ്ങ​ലി​ലെ വി.​മാ​ധ​വ​ൻ വീ​ടി​ന് പു​റ​ത്തി​രി​ക്ക​വെ പ​രി​ച​യം ന​ടി​ച്ച് എ​ത്തി​യ യു​വാ​വ് ബി​ൽ സ​ഹി​ത​മു​ള്ള പ​ത്ത് കു​പ്പി മി​ലി​ട്ട​റി മ​ദ്യം ഉ​ണ്ടെ​ന്നും ആ​റാ​യി​രം രൂ​പ ത​ന്നാ​ൽ മ​ദ്യം ന​ൽ​കാ​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, ത​നി​ക്ക് മ​ദ്യം വേ​ണ്ടെ​ന്നും സു​ഹൃ​ത്തി​ന് വേ​ണ​മെ​ന്നും മാ​ധ​വ​ൻ അ​റി​യി​ക്കു​ക​യും സു​ഹൃ​ത്താ​യ കെ.​പി.​ഹ​രി​ദാ​സ​നെ വി​ളി​ച്ച് വ​രു​ത്തു​ക​യും ചെ​യ്തു.

മൂ​ന്ന് പേ​രും ചേ​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ പ​ഴ​യ​ങ്ങാ​ടി ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ക​യും ഹ​രി​ദാ​സ​നി​ൽനി​ന്ന് അ​പ​രി​ചി​ത​ൻ ആ​റാ​യി​രം രൂ​പ കൈ​പ്പ​റ്റു​ക​യും ചെയ്തു.

മാ​ധ​വ​ന്‍റെ അ​ര​പ്പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ മോ​തി​രം ക​ണ്ട് ത​നി​ക്കും ഇ​തു​പോ​ലെ ഒ​ര​ണ്ണം പ​ണി​യ​ണ​മെ​ന്ന് പ​റ​ഞ്ഞ് മോ​തി​ര​ത്തി​ന്‍റെ ഫോ​ട്ടോ എ​ടു​ക്കു​വാ​നെ​ന്ന വ്യാ​ജേ​നെ മോ​തി​രം കൈ​വ​ശ​പ്പെ​ടു​ത്തി മു​ങ്ങു​ക​യാ​യി​രു​ന്നു. പ​ഴ​യ​ങ്ങാ​ടി ടൗ​ണി​ലെ​യും സ​മീ​പ​ത്തെ​യും സി​സി ടി​വി കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Related posts

Leave a Comment