തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ ഉടൻ തുറക്കില്ല. തിയേറ്ററുകൾ തുറക്കുന്നതിനോടു ചലച്ചിത്ര സംഘടനകൾ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണു തീരുമാനം.
15 മുതൽ നിയന്ത്രണങ്ങളോടെ തുറക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും കേരളത്തിൽ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കഐസ്എഫ്ഡിസി) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ വിലയിരുത്തി.
നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്താൽ ഒരുമാസംകൂടിയെങ്കിലും തിയേറ്ററുകൾ അടഞ്ഞുകിടക്കും.
തുറന്നാൽത്തന്നെ സിനിമ കാണാൻ ആരും എത്തുമെന്നു പ്രതീക്ഷിക്കാനാവില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.