നാ​ട​ക ന​ട​ന്മാ​രെ സൂ​പ്പ​ർ​സ്റ്റാ​റു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ന​മു​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല; ഇ​നി മു​ത​ൽ നാ​ട​ക ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ അം​ഗീ​കാ​രം ന​ല്‍​കും; മ​ന്ത്രി പി.​പ്ര​സാ​ദ്

ചേ​ര്‍​ത്ത​ല: നാ​ട​ക ക​ലാ​കാ​ര​ന്മാ​ർ​ക്ക് അ​ർ​ഹ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സ​ർ​ക്കാ​രി​ൽ നി​ന്നു നേ​ടി​യെ​ടു​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പി.​പ്ര​സാ​ദ് പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ക സം​ഘാ​ട​ക​രു​ടെ ഏ​ക സം​ഘ​ട​ന​യാ​യ പ്ര​ഫ​ഷ​ണ​ല്‍ ഡ്രാ​മാ​ചേം​ബ​ര്‍ സം​സ്ഥാ​ന സ​മ്മേ​ള​നം ചേ​ര്‍​ത്ത​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ട​ക​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക-ന​വോ​ത്ഥാ​ന മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.

നാ​ട​ക ആ​ചാ​ര്യ​ന്മാ​രാ​യ എ​സ്എ​ൽ പു​ര​വും വ​യ​ലാ​ർ രാ​മ​വ​ർ​മ​യും രാ​ജ​ൻ പി. ​ദേ​വു​മൊ​ക്കെ അ​വ​രു​ടേ​താ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യ​തും നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യാ​ണ്. എ​ന്നാ​ൽ നാ​ട​ക ന​ട​ന്മാ​രെ സൂ​പ്പ​ർ​സ്റ്റാ​റു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ന​മു​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

പ​ണ്ടൊ​ക്കെ നാ​ടിന്‍റെ അ​ക​മാ​യി​രു​ന്നു നാ​ട​കം. പ​ല​യി​ട​ങ്ങ​ളി​ലും ആ​ണി​യി​ൽ തൂ​ങ്ങിയാടു​ന്ന ഷോ​ക്കാ​ർ​ഡു​ക​ൾ​ക്കു​ള്ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങിപ്പോ​വു​ക​യാ​ണ് നാ​ട​ക ക​ലാ​കാ​ര​ന്മാ​രെ​ന്നും മ​ന്ത്രി പി.​പ്ര​സാ​ദ് പ​റ​ഞ്ഞു.

ചേ​ര്‍​ത്ത​ല കീ​ര്‍​ത്തി റീ​ജ​ന്‍​സി​യി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്വ. ​നെ​യ്യാ​റ്റി​ന്‍​ക​ര പ​ത്മ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 100 ഓ​ളം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.

സ​ജി മൂ​ര​ട്, ഹേ​മ​ന്ത് കു​മാ​ർ, രാ​ജേ​ഷ് ഇ​രു​ളം, പ​യ്യ​ന്നൂ​ർ മു​ര​ളി, ഗു​രു​പൂ​ജ പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി​യ പൗ​ർ​ണ​മി ശ​ങ്ക​ർ, സ​ത്യ​ജി​ത്ത് ഫെ​ല്ലോ​ഷി​പ്പ് നേ​ടി​യ സ​ന്ധ്യാ​രാ​ജേ​ന്ദ്ര​ൻ, സ​ത്യ​ജി​ത് ഗോ​ൾ​ഡ​ൻ പെ​ൻ​ബു​ക്സ് അ​വാ​ർ​ഡ് നേ​ടി​യ മീ​ന​മ്പ​ലം സ​ന്തോ​ഷ്, അ​ഭ​യ​ൻ ക​ല​വൂ​ർ എ​ന്നി​വ​രെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ച്ചു.

സ​ന്ധ്യാ​രാ​ജേ​ന്ദ്ര​ൻ, സി.​രാ​ധാ​കൃ​ഷ്ണ​ൻ അ​ക്ഷ​ര​ജ്വാ​ല, ഇ ​എ രാ​ജേ​ന്ദ്ര​ൻ, സ​തീ​ഷ് സം​ഗ​മി​ത്ര, പ്ര​ദീ​പ് മാ​ള​വി​ക, സ​ഹീ​ർ അ​ലി, ശ​ശി​കു​മാ​ർ സി​താ​ര, ഉ​മേ​ഷ് അ​നു​ഗ്ര​ഹ, ഷാ​ജി സ​രി​ഗ, വേ​ണു​ഗോ​പാ​ൽ പാ​ല​ക്കാ​ട്, അ​പ്പു ഏ​നാ​ത്ത്, പു​ലി​പ്പാ​റ ജ​യ​കു​മാ​ർ, മ​നോ​ജ്കു​മാ​ർ​ച​ന്ദ്ര​കാ​ന്ത, ര​മേ​ശ​ൻ രം​ഗ​ഭാ​ഷ, ദി​ലീ​പ് സി​താ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment