കണ്ണൂര്‍: സംസ്ഥാനത്തെ എ ക്ലാസ് തീയറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ് തുടങ്ങി. വിനോദ നികുതിയും സെസും വെട്ടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് നടപടി. സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ തലശേരിയിലെ തീയറ്റര്‍ കോംപ്ലക്സിലും റെയ്ഡ് നടക്കുന്നുണ്ട്.
വിനോദ നികുതിയും സെസും ബഷീറിന്റെ തീയറ്ററുകളില്‍ വെട്ടിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ചലച്ചിത്ര നടന് ശ്രീകുമാര്‍ ആരോപിച്ചിരുന്നു. ഇതിനെതിരേ ലിബര്‍ട്ടി ബഷീര്‍ മാനനഷ്ടത്തിന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
തീയറ്റര്‍ വിഹിതത്തെ ചൊല്ലി നിര്‍മാതാക്കളും വിതരണക്കാരും എ ക്ലാസ് തീയറ്റര്‍ ഉടമകളുമായി തര്‍ക്കം തുടരുന്നതിനാല്‍ ഡിസംബര്‍ 16 മുതല്‍ പുതിയ റിലീസുകള്‍ ഒന്നും നടന്നിട്ടില്ല. ഇതിന് പിന്നാലെ തീയറ്ററില്‍ ഉള്ള മലയാള ചിത്രങ്ങള്‍ വിതരണക്കാര്‍ പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എ ക്ലാസ് തീയറ്ററുകളില്‍ റെയ്ഡ് തുടങ്ങിയത്.