
100, 120 രൂപാ വിലയുള്ള ടിക്കറ്റുകള്‍ 150, 200 രൂപയ്ക്കാണു വില്‍ക്കുന്നത്. അവധി ദിവസമായ ഞായറാഴ്ച ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ആളുകളാണ് സിനിമാ കാണാന്‍ കോട്ടയത്തെ പ്രമുഖ തിയറ്ററിലെത്തിയത്. എന്നാല്‍ പലരും നിരാശരായി മടങ്ങുകയായിരുന്നു. പലസംഘങ്ങളായി തിരിഞ്ഞു മിക്ക ഷോയ്ക്കും ടിക്കറ്റ് എടുത്ത് കൂടുതല്‍ തുകയ്ക്കു മറിച്ചു വില്കുകയാണു കരിഞ്ചന്തയില്‍ ടിക്കറ്റു വില്‍ക്കുന്ന സംഘങ്ങള്‍ ചെയ്യുന്നത്.
രജനികാന്തിന്റെ കബാലി, വിജയ്് യുടെ ഭൈരവ തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്തപ്പോഴും കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്ന സംഘങ്ങള്‍ സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷം കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്ന സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.