മലപ്പുറം: എടപ്പാൾ തിയറ്റർ പീഡനക്കേസുമായി ബന്ധപ്പെട്ട് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനു സസ്പെൻഷൻ. ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മധുസൂധനനെയാണു സസ്പെൻഡ് ചെയ്തത്. പീഡനവുമായി ബന്ധപ്പെട്ട പരാതിയുടെ വിവരങ്ങൾ അറിയാത്തതിനെ തുടർന്നാണ് നടപടി.
ഏപ്രിൽ 18നാണ് പെണ്കുട്ടി തിയറ്ററിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ തിയറ്റർ ഉടമ ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറിയതിനെത്തുടർന്ന്, ഏപ്രിൽ 26നു ചൈൽഡ് ലൈൻ പോലീസിനു പരാതി നൽകി. എന്നാൽ എസ്ഐ പരാതിയിൻമേൽ നടപടിയെടുക്കുന്നതിൽ അലംഭാവം കാട്ടിയെന്നാണ് ആരോപണം.
ഇതേതുടർന്ന്, ചങ്ങരംകുളം എസ്ഐ കെ.ജി ബേബിയെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരേ പോക്സോ വകുപ്പ് ചേർത്ത് പോലീസ് കേസെടുത്തു. പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനാണ് എസ്ഐക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്.