ഞാ​ൻ തി​രി​ച്ചു​വ​രും; പ​ഞ്ച് ഡ​യ​ലോ​ഗോ​ടെ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ ഫ്ളെ​ക്സു​ക​ൾ നാടെങ്ങും ഉയരുന്നു

സ്വ​ന്തം ലേ​ഖ​ക​ൻ


തൃ​ശൂ​ർ: എ​ന്നെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​രു​ടെ മു​ന്നി​ലേ​ക്ക് രാ​ജ​കീ​യ​മാ​യി ത​ന്നെ ഞാ​ൻ തി​രി​ച്ചു​വ​രും. കാ​ര​ണം കാ​വി​ല​മ്മ എ​ന്‍റെ കൂ​ടെ​യു​ണ്ട് – തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ പേ​രി​ലു​ള്ള ഫ്ളെ​ക്സി​ലെ ഈ ​വാ​ച​ക​ങ്ങ​ൾ​ക്ക് ഒ​രു സി​നി​മ ഡ​യ​ലോ​ഗി​ന്‍റെ പ​ഞ്ചു​ണ്ട്.

തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ ഫാ​ൻ​സു​കാ​രും രാ​മ​നെ തൃ​ശൂ​ർ പൂ​ര​ത്തി​ന് എ​ഴു​ന്ന​ള്ളി​ക്ക​ണ​മെ​ന്നും വി​ല​ക്ക് നീ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രാ​ണ് പ​ല​യി​ട​ത്തും രാ​മ​നെ അ​നു​കൂ​ലി​ച്ചു​ള്ള ഫ്ളെ​ക്സ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഞാ​ൻ ത​ല​കു​നി​ച്ചി​ട്ടു​ണ്ട്.. പ​ല​രു​ടെ​യും മു​ന്നി​ൽ… പ​ല​വ​ട്ടം… അ​തെ​ല്ലാം വ​ണ​ങ്ങു​ന്ന മൂ​ർ​ത്തി​ക​ളെ ശി​ര​സി​ലേ​റ്റി വാ​നോ​ളം ഉ​യ​ര​ത്തി​ൽ ഭ​ക്തി​യി​ൽ ആ​റാ​ടി​ച്ച് നി​ർ​ത്തു​വാ​ൻ വേ​ണ്ടി മാ​ത്രം… അ​ത് എ​ന്‍റെ ധ​ർ​മ്മ​മാ​ണ്…രാ​ജ ധ​ർ​മ്മം – ഫ്ളെ​ക്സി​ലെ മ​റ്റു വാ​ച​ക​ങ്ങ​ൾ ഇ​ങ്ങ​നെ പോ​കു​ന്നു.

തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ങ്ങി​ല്ലെ​ന്ന സൂ​ച​ന വ​ന്ന​തോ​ടെ​യാ​ണ് ഇ​ത്ത​രം ഫ്ളെ​ക്സു​ക​ൾ നാ​ടെ​ങ്ങും ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts