കൊല്ലം: സംസ്ഥാനത്ത് പശ്ചാത്തല സൗകര്യമടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 800 കോടി രൂപയുടെ പദ്ധതികള്‍ തീരദേശ വികസന കോര്പറേഷന് നടപ്പിലാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. പെരിനാട് ഇടവട്ടം സര്‍ക്കാര്‍ വെല്‍ഫയര്‍ എല്‍ പി സ്കുളിനായി അനുവദിച്ച ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം സ്കൂള്‍ അങ്കണത്തില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ തീരദേശ മേഖലയില്‍ 73 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുക. മത്സ്യഗ്രാമങ്ങളില്‍ കുടിവെള്ള വിതരണം, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, റോഡ് വികസനം തുടങ്ങിയ രംഗങ്ങളില്‍ ഫണ്ട് വിനിയോഗം സാധ്യമാക്കും. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പൊതു വിദ്യാലയങ്ങളും ഹൈടെക് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍ അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. കയര്‍ ഫെഡ് ഡയറക്ടര്‍ എസ്. എല്‍. സജികുമാര്‍, ജില്ലാ പഞ്ചായത്തംഗം ഡോ.കെ. രാജശേഖരന്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശ്രീദേവി, ടി. സുരേഷ് കുമാര്‍, വി. പ്രസന്നകുമാര്‍, കുമാരി ജയ, എന്‍. ഷൈലജ, ബി. മനോജ്, ബി. ജ്യോതിര്‍നിവാസ് , വി. ഉമേഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് പി. ശ്രീകുമാരി, സ്കൂള്‍ വികസന സമിതി ചെയര്മാന് എല്‍. തുളസീധരന്‍ തുടങ്ങിയവർ പ്രസംഗിച്ചു.