പ​ല്ല് നി​ര​തെ​റ്റ​ൽ; വിവിധതരം ചികിത്സകൾ

1. ഫി​ക്സ​ഡ് ബ്രേ​സ​സ്

മെ​റ്റ​ൽ ബ്രേ​സ​സ്

പ​ല്ലു​ക​ളി​ൽ മു​ത്തു​ക​ൾ പോ​ലെ ഒ​ട്ടി​ച്ചു​വ​ച്ച് ഉ​ള്ളി​ലൂ​ടെ ക​മ്പി ഇ​ടു​ന്ന മെ​റ്റ​ൽ ബ്രേ​സ​സ് ചി​കി​ത്സ വ​ള​രെ സാ​ധാ​ര​ണ​യാ​യി ചെ​യ്യു​ന്ന​താ​ണ്.

ക്ലി​യ​ർ ബ്രേ​സ​സ്

പ​ല്ലി​ന്‍റെ അ​തേ ക​ള​ർ ഉ​ള്ള സെ​റാ​മി​ക്ക് മു​ത്തു​ക​ൾ ല​ഭ്യ​മാ​ണ്. ഇ​തി​ന്‍റെ ഉ​ള്ളി​ൽ കൂ​ടി ക​മ്പി​യി​ട്ട് ചി​കി​ത്സ ന​ട​ത്തു​ന്ന​താ​ണ്.

ഇ​ൻ​വി​സി​ബി​ൾ ബ്രേ​സ​സ്

ഇ​ത് പ​ല്ലി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്ത് ഉ​റ​പ്പി​ച്ച് ചി​കി​ത്സി​ക്കു​ന്ന രീ​തി​യാ​ണ്. പു​റ​മേ പ​ല്ലി​ൽ ഇ​ട്ടി​രി​ക്കു​ന്ന​ത് കാ​ണാ​നാ​വി​ല്ല.

സെ​ൽ​ഫ് ലൈ​ഗേ​റ്റിം​ഗ് ബ്രേ​സ​സ്്

ഇ​ത് പ​ല്ലി​ൽ ക​മ്പി ഇ​ടു​ന്ന​തി​ൽ അ​ത്യാ​ധു​നി​ക ചി​കി​ത്സാ​രീ​തി​യാ​ണ്.

2. അ​ലൈ​നേ​ഴ്സ്

ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഗു​ണം ഇ​ത് ട്രാ​ൻ​സ്പെ​ര​ന്‍റും സ്വ​യം ഊ​രി മാ​റ്റാ​വു​ന്ന​തു​മാ​ണ് എ​ന്നു​ള്ള​താ​ണ്. കൃ​ത്യ​മാ​യ അ​ള​വു​ക​ളി​ൽ ക​മ്പ്യൂ​ട്ട​ർ സോ​ഫ്റ്റ്‌​വെ​യ​റി​ന്‍റെ സ​ഹാ​യ​ത്താ​ൽ ചി​കി​ത്സാ പ്ലാ​നു​ക​ൾ ല​ഭ്യ​മാ​കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​കി​ത്സാ​കാ​ല​യ​ള​വി​ലു​ള്ള മു​ഴു​വ​ൻ പ്ലേ​റ്റു​ക​ളും ആ​ദ്യം ത​ന്നെ പേ​ഷ്യ​ന്‍റി​ന് ന​ൽ​കു​ന്നു. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കൃ​ത്യ​മാ​യ സ​മ​യ​ത്ത് പ്ലേ​റ്റു​ക​ൾ മാ​റ്റി ഇ​ടു​ന്ന​തു​വ​ഴി ചി​കി​ത്സ പൂ​ർ​ണ​മാ​കു​ന്നു. ഇ​തി​നാ​ൽ ത​ന്നെ ഈ ​ചി​കി​ത്സ വി​ദേ​ശ​ത്തു പോ​കു​ന്ന​വ​ർ​ക്കും വി​ദൂ​ര​പ​ഠ​ന​ത്തി​ന് പോ​കു​ന്ന​വ​ർ​ക്കും ആ​വ​ശ്യ​മെ​ങ്കി​ൽ ചെ​യ്യാ​വു​ന്ന​താ​ണ്.

ശ്ര​ദ്ധി​ക്കു​ക

പ​ല്ലി​ന്‍റെ നി​ര​തെ​റ്റ​ലി​ൽ എ​ല്ലാ ചി​കി​ത്സ​ക​ൾ​ക്കും അ​ലൈ​ന​ർ ഫ​ല​പ്ര​ദ​മ​ല്ല. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​വും കൃ​ത്യ​മാ​യ ചി​കി​ത്സാ​പ​ദ്ധ​തി​യും മ​ന​സി​ലാ​ക്കി​യ​തി​നു ശേ​ഷം മാ​ത്രം ഈ ​ചി​കി​ത്സ ന​ട​ത്തു​ക.

പ​രി​ശോ​ധ​ന​ക​ൾ

എ​ക്സ്-​റേ പ​രി​ശോ​ധ​ന, ഫോ​ട്ടോ​ഗ്രാ​ഫ്, മോ​ഡ​ൽ സ്റ്റ​ഡി, ക്ലി​നി​ക്ക​ൽ ഇ​വാ​ലു​വേ​ഷ​ൻ എ​ന്നി​വ വ​ഴി ഓ​രോ​രു​ത്ത​ർ​ക്കും കൃ​ത്യ​മാ​യ ചി​കി​ത്സ​ക​ൾ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്നു. ആ​വ​ശ്യ​മാ​യ സ്പേ​സ് ല​ഭ്യ​മാ​കാ​ത്ത അ​വ​സ്ഥ​യി​ൽ പ്രീ​മോ​ളാ​ർ (ചെ​റി​യ അ​ണ​പ്പ​ല്ലു​ക​ൾ) എ​ടു​ത്ത് സ്പേ​സ് ഉ​ണ്ടാ​ക്കി ചി​കി​ത്സ ന​ട​ത്താ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കാ​റു​ണ്ട്. ചി​കി​ത്സ​യു​ടെ ഒ​ടു​വി​ൽ ഈ ​സ്പേ​സ് പൂ​ർ​ണ​മാ​യും അ​ട​യും.

വി​വ​ര​ങ്ങ​ൾ –

ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903

Related posts

Leave a Comment