കോഴഞ്ചേരി: തരിശുഭൂമിയിൽ തീറ്റപ്പുൽകൃഷി പദ്ധതി കോഴഞ്ചേരി ഈസ്റ്റ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടിയുടെ ഭാഗമായി ഇലന്തൂർ ക്ഷീരവികസന യൂണിറ്റിന്റെയും, കോഴഞ്ചേരി ഈസ്റ്റ് ക്ഷിരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിശ്യാം മോഹൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രകാശ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ബിജിലി പി. ഈശോ, പത്തനംതിട്ട ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, ക്ഷീര വികസന ഓഫീസർ സുനിത ബീഗം, അനു മോൾ, സൊസൈറ്റി പ്രസിഡന്റ് കെ. എ. ജേക്കബ്, പ്രസാദ് ആനന്ദ ഭവൻ, കുര്യൻ മടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
തീറ്റപ്പുൽ കൃഷിയെ പ്രോത്സാഹിപ്പിക്കുക, തീറ്റപ്പുല്ലിന്റെ ദൗർലഭ്യം കുറയ്ക്കുക എന്നീ ലക്ഷ്യത്തോടെ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പദ്ധതിക്കാണ് കോഴഞ്ചേരി ഈസ്്റ്റ് ക്ഷീരോദ്പാദക സംഘത്തിൽ തുടക്കം കുറിച്ചത്. വേനൽ കടുത്തതോടെ പന്പ് സെറ്റ്, സ്പ്രിംഗ്ലര ഉപയോഗിച്ച് ജല സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. 45ാം ദിവസം വിളവെടുക്കാവുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്.