കൊടകര: പുതിയ സിനിമ തീവണ്ടി തരംഗമാകുന്പോൾ ഇതേ പേരിൽ കൊടകര സ്വദേശിയായ കെ.ആർ.സോമൻ തയ്യാറാക്കിയ ഒന്നരമിനിറ്റുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. മൂന്നുദിവസത്തിനുള്ളിൽ രണ്ടുലക്ഷത്തോളം പേരാണ് ഈ വീഡിയോ സമൂഹിക മാധ്യമങ്ങളിലൂടെ കണ്ടത്.
സിനിമ നാടക പ്രവർത്തകനായ തന്റെ വീട്ടുമുറ്റത്തുകൂടി പോയിരുന്ന കട്ടുറുന്പിനെ കേന്ദ്രബിന്ദുവാക്കിയാണ് ഈ ലഘു വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.ചെറിയൊരു കടലാസുതുണ്ടു കടിച്ചുവലിച്ചുകൊണ്ടുപോയിരുന്ന കട്ടുറുന്പിൽ നിന്ന് ഇടക്ക് കടലാസ് പിടിവിട്ടുവീണു. ഇതുകണ്ട സോമൻ ആ കടലാസിൽ തുണ്ടിൽ തീവണ്ടി എന്നെഴുതി മുറ്റത്തിട്ടു.
കട്ടുറുന്പ്് വീണ്ടും ഈ കടലാസുതുണ്ട്് കടിച്ചുപിടിച്ച് യാത്ര തുടരുകയും പാതിവഴിയിൽ മറ്റൊരു കട്ടുറുന്പുകൂടി എത്തുന്നതും യാത്ര തുടരുന്നതുമാണ് വീഡിയോയുടെ ഇതിവൃത്തം. ഒരു നേരന്പോക്ക് എന്ന നിലയിൽ ചെയ്ത ഈ വീഡിയോ ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
വണ്ടി സിനിമയിലെ ഒരു ഗാനമാണ് വീഡിയോയുടെ പശ്ചാത്തലസംഗീതമായി നൽകിയിരിക്കുന്നത്.വീഡിയോ ശ്രദ്ധയിൽ പെട്ട തീവണ്ടി സിനിമയിലെ നായകൻ ടൊവീനോ തോമസ് സോമന്റെ വീഡിയോ തന്റെ ഫേസ് ബുക്ക് പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു വർഷം മുന്പ് സോമൻ തയ്യാറാക്കിയ മറ്റൊരു വീഡിയോയും ഇത്തരത്തിൽ ജനശ്രദ്ധ നേടിയിരുന്നു. 2000 ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ കുരുതിപൂക്കൾ എന്ന സിനിമയുടെ തിരക്കഥാകൃത്തുകൂടിയായ കൊടകര സോമൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമന്റെ ഭർത്താവാണ്.