ആന്ധ്ര: എടിഎം കുത്തിത്തുറന്ന് ഒരു കോടി രൂപ കവർന്നു. ആന്ധ്രാപ്രദേശിലെ കടപ്പയിലാണ് സംഭവം. രണ്ട് എടിഎം ലാണ് കവർച്ച നടന്നത്.
ഒന്നിൽ നിന്നും 65 ലക്ഷം രൂപയും, തൊട്ടടുത്തുള്ള മറ്റൊരു എടിമിൽ നിന്ന് 35 ലക്ഷം രൂപയുമാണ് കവർന്നത്. സിസിടിവി ഇല്ലന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കവർച്ച നടത്തിയത്. നേരിട്ട് എടിഎം അടിച്ചുപൊളിച്ച് രൂപ കൈക്കലാക്കുകയായിരുന്നു.
സമീപത്തെ വീടുകളിലും മോഷണം പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കവർച്ചയ്ക്ക് പിന്നിൽ വലിയ സംഘം തന്നെയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.