കോട്ടയം: മെഡിക്കല്‍ കോളജിനു സമീപം ചെമ്മനംപടിയില്‍ വീടു കുത്തിത്തുറന്ന് 20 പവന് മോഷ്ടിച്ചു. ചെമ്മനംപടിയില്‍ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
വീട്ടുകാര്‍ മൂന്നാറില്‍ മകന്റെ വീട്ടില്‍ പോയ തക്കം നോക്കിയാണു മോഷ്ടാക്കള്‍ വീടു കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഇന്നലെ രാവിലെ വീട്ടുകാര്‍ മൂന്നാറില്‍നിന്നു തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
അലമാരയില്‍ സൂക്ഷിച്ച 20 പവന് സ്വര്‍ണമാണ് മോഷണം പോയത്. വീടിനുള്ളില്‍ സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സയന്റിഫിക് സംഘവും പരിശോധന നടത്തി.