ലഹരിക്ക് അടിമപ്പെടുന്നത് പോലെ പല തരത്തിലുള്ള ആസക്തികൾക്ക് മനുഷ്യൻ അടിമപ്പെടാറുണ്ട്. ചിലരുടെ പ്രവർത്തികൾ വെറുപ്പും അറപ്പും ഉളവാക്കുന്നതായി നമുക്ക് തോന്നാം. ഒരു കഫെ ജീവനക്കാരിയോട് പ്രണയം തോന്നിയ യുവാവ് അവളുടെ വിലാസം കണ്ടെത്തി വീട്ടിൽ അതിക്രമിച്ചു കയറി അടിവസ്ത്രങ്ങൾ മോഷ്ടിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ടോക്കിയോയിൽ അഡാച്ചി വാർഡിൽ താമസിക്കുന്ന റയോട്ട മിയാഹാര എന്ന 34 -കാരൻ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. 2024 ഡിസംബർ 31 -നാണ് ഷിൻജുകുവിലുള്ള യുവതിയുടെ വീട്ടിൽ മിയാഹാര പ്രവേശിച്ച് അവളുടെ വസ്ത്രങ്ങളും വസ്തുക്കളും പരിശോധിച്ചത്. അന്വേഷണത്തെ തുടർന്ന് ഫെബ്രുവരി 19 -നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
അടിവസ്ത്രങ്ങൾ മോഷ്ടിക്കണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നു. പക്ഷേ യുവതി ഏതുതരം അടിവസ്ത്രമാണ് ധരിക്കുന്നതെന്ന് അറിയാനുള്ള കൗതുകത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നുമാണ് യുവാവ് പറയുന്നത്. അടിവസ്ത്രങ്ങൾ കൈയിൽ എടുത്തപ്പോൾ അവ നല്ല വൃത്തിയുള്ളതായി തോന്നി. അതിനാൽ അത് എടുക്കുകയായിരുന്നു എന്നും ഇയാൾ കൂട്ടിചേര്‍ത്തു.
അതേസമയം, കുറഞ്ഞത് പത്ത് തവണയെങ്കിലും ഇയാൾ യുവതിയുടെ വീട്ടിൽ രഹസ്യമായി കയറിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.