ബിഹാറിലെ ഇസ് ലാംനഗറിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിന് ആൾക്കൂട്ടത്തിന്റെ ക്രൂരമര്‍ദനം. കൈകള്‍ പിന്നില്‍ ബന്ധിക്കുകയും ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറുകയും ചെയ്തു. മുഹമ്മദ് സിഫാത് എന്നയാളെയാണ് ഒരുകൂട്ടം ആളുകള്‍ പിടികൂടി മർദിച്ചത്.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇയാളെ മുട്ടില്‍ നിര്‍ത്തി വിവസ്ത്രനാക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ പിടിയിലായ വ്യക്തിയുടെ മലദ്വാരത്തിലൂടെ ഒരാള്‍ പെന്‍സില്‍ തിരുകുകയും ചെയ്തു.
സംഭവത്തില്‍ കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. അതേസമയം, സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. ബിഹാറില്‍ “താലിബാന് രാജ്’ ആണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നതെന്ന് തേജസ്വി പറഞ്ഞു.