പ​ട്ടാ​പ്പ​ക​ൽ ജ്വ​ല്ല​റി​യി​ൽ തോ​ക്കു ചൂ​ണ്ടി ല​ക്ഷ​ങ്ങ​ളു​ടെ സ്വ​ർ​ണം ക​വ​ർ​ന്നു; ദൃശ്യങ്ങൾ പുറത്ത്

പൂ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ജ്വ​ല്ല​റി​യി​ൽ തോ​ക്ക് ചൂ​ണ്ടി ല​ക്ഷ​ങ്ങ​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു. പൂ​നെ​യി​ലെ ഹി​ൻ​ജെ​വാ​ഡി​യി​ലെ ല​ക്ഷ്മി ചൗ​ക്കി​ലെ ഒ​രു ജ്വ​ല്ല​റി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മോ​ഷ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​രി​ക്കു​ന്നു​ണ്ട്.

വ്യാ​പ​രം തു​ട​ങ്ങി ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് ജ്വ​ല്ല​റി​യി​ലേ​ക്ക് മൂ​ന്നം​ഗ ക​വ​ർ​ച്ചാ സം​ഘം എ​ത്തി​യ​ത്. സം​ഘ​ത്തി​ലെ ഒ​രാ​ൾ ബാ​ഗി​ൽ​നി​ന്നു തോ​ക്കെ​ടു​ത്ത് ഉ​ട​മ​യ്ക്കു​നേ​രേ നീ​ട്ടി. പി​ന്നാ​ലെ കോ​ള​റി​ൽ പി​ടി​ച്ച് വ​ലി​ച്ചി​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

മ​റ്റൊ​രാ​ൾ ബാ​ഗു​മാ​യി കൗ​ണ്ട​റി​ന് മു​ക​ളി​ൽ ക​യ​റി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. കൂ​ട്ടാ​ളി​യും ആ​ഭ​ര​ണ​ങ്ങ​ൾ ബാ​ഗി​ലാ​ക്കി. എ​ല്ലാം 20 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ക​ഴി​ഞ്ഞു. ക​വ​ർ​ച്ചാ സം​ഘം സ്ഥ​ലം വി​ടു​ന്ന​തി​നി​ടെ ജ്വ​ല്ല​റി ഉ​ട​മ കൈ​യി​ൽ കി​ട്ടി​യ സ്പാ​ന​റു​മാ​യി അ​വ​രു​ടെ പി​ന്നാ​ലെ ഓ​ടു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

എ​ന്നാ​ൽ ക​ള്ള​ന്മാ​ർ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്വ​ർ​ണം മോ​ഷ​ണം പോ​യ​താ​യി ഉ​ട​മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment