തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഈ ആഴ്ച ഉണ്ടായേക്കും.
ശനിയാഴ്ച നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.
തിയറ്ററുകളിൽ അൻപത് ശതമാനം സീറ്റിൽ പ്രവേശനം അനുവദിച്ചേക്കാൻ സാധ്യതയുണ്ടെങ്കിലും എസി പ്രവർത്തിക്കുന്നതിൽ ആരോഗ്യവകുപ്പ് എതിർപ്പ് ഉന്നയിക്കുന്നുണ്ട്.
എ സി ഉപയോഗിക്കാതെ തിയറ്ററുകൾക്ക് പ്രവർത്തിക്കാനാകില്ല എന്നതിനാൽ മാസ്ക് , ശാരീരികാകലം ഉൾപ്പെടെ കർശന മാനദണ്ഡങ്ങൾ പാലിക്കാമെന്ന നിലപാടിലാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.