തെലങ്കാനയിൽ ബിജെപി വിജയിച്ചാൽ മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം നിർത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നവംബർ 30 നാണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്.
ജങ്കാവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം. സംസ്ഥാനത്ത് ഇപ്പോൾ നിലനിക്കുന്ന മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും ബിജെപി അധികാരത്തിലെത്തിയാൽ സംവരണം നിർത്തലാക്കും.
മുസ്ലിം ക്വാട്ട ഒബിസി, എസ്സി, എസ്ടി എന്നിവയ്ക്ക് പുനർവിതരണം ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്നും മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), പട്ടികജാതി (എസ്സി), പട്ടികവർഗ (എസ്ടി) ക്വാട്ട വർദ്ധിപ്പിക്കുമെന്നും നേരത്തെ അമിത്ഷാ വാഗ്ദാനം ചെയ്തിരുന്നു.
കോൺഗ്രസും ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും പട്ടിക വർഗ വിരുദ്ധ പാർട്ടികളാണെന്നും അമിത്ഷാ കൂട്ടിച്ചേർത്തു