ഹൈദരാബാദ്: തെലങ്കാനയിൽ എട്ടു വർഷമായി നിർമാണത്തിലിരിക്കുന്ന പാലം ശക്തമായ കാറ്റിലും മഴയിലും തകർന്നു. പെദ്ദപ്പള്ളി-ഭൂപാലപ്പള്ളി ജില്ലകളെ ബന്ധിപ്പിച്ചു മനേർ നദിക്കു കുറുകെ നിർമിക്കുന്ന പാലമാണു തകർന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
49 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഒരു കിലോമീറ്റർ നീളമുള്ള പാലത്തിന്റെ തറക്കല്ലിടൽ 2016ലാണു നടന്നത്. നിർമാണം തുടങ്ങി എട്ട് വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല. പദ്ധതിയിലെ അപാകതയെ തുടർന്നാണ് പാലം നിർമാണം വൈകിയതെന്നു പറയുന്നു.
പൂർത്തീകരിച്ച ജോലികൾക്കുള്ള പണം നൽകുന്നതിൽ കാലതാമസം വരുത്തിയതിനാൽ കരാറുകാരൻ നിർമാണം ഇടയ്ക്കു നിർത്തിയതായും റിപ്പോർട്ടുണ്ട്.