തെലങ്കാന: സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. തുടര്‍ന്നാണ് ഇവിഎമ്മുകൾ എണ്ണുക. സംസ്ഥാനത്തെ 119 സീറ്റുകളിലേക്കാണ് പോരാട്ടം.
കോൺഗ്രസ് മുന്നേറുന്നു എന്നു ആദ്യ ഫല സൂചനയിൽ നിന്നു വ്യക്തമാകുന്നു. കോണ്‍ഗ്രസ് 25 സീറ്റുകളിലും ബി ആര് എസ് 15 സീറ്റുകളിലും ബിജെപി 1 സീറ്റിലും ലീഡ് ചെയ്യുന്നു. എക്സിറ്റ് പോൾ ഫലം കോൺഗ്രസിനു ആശ്വാസമാകുന്നു.
പുറത്ത് വന്ന മിക്ക എക്സിറ്റ് പോളുകളും കോണ്‍ഗ്രസിനാണ് വിജയം പ്രവചിച്ചത്. അതേസമയം, ഭരണകക്ഷിയായ ഭാരതീയ രാഷ്ട്ര സമിതിയുടെ കെടിആര്‍ എന്ന കെ.ടി രാമറാവു പാര്‍ട്ടിക്കും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനും ഹാട്രിക് നേട്ടം കൊയ്യാൻ സാധിക്കുമെന്ന ഉറപ്പിലാണുള്ളത്. ദക്ഷിണേന്ത്യയിൽ വോട്ടെടുപ്പ് നടന്നത് തെലങ്കാനയിൽ മാത്രമാണ്.
119 സീറ്റുകളിൽ കോൺഗ്രസ് 48 മുതൽ 64 വരെ സീറ്റുകൾ നേടുമെന്ന് ജാൻ കി ബാത്ത് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. 40 മുതൽ 55 വരെ സീറ്റുകൾ ബിആർഎസ് നേടുമെന്നാണ് എക്സിറ്റ് പോളിൽ വ്യക്തമാകുന്നത്. അതേസമയം ബിജെപിക്ക് 7 മുതൽ 13 സീറ്റുകൾ വരെ മാത്രമേ ലഭിക്കുകയുള്ളു എന്നും എക്സിറ്റ് പോൾ ഫലങ്ങളിൽ സൂചനകളുണ്ട്.